» 

ഹാങ്ഓവറിന്റെ ബാക്കി ഡിസ്‌കോ

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ഹാങ്ഓവറിന്റെ  ബാക്കി  ഡിസ്‌കോ
ഫഹദ് ഫാസിലിനെ നായകനാക്കി എടുത്ത ആമേന്‍ റീലിസ് ആകും മുമ്പേ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി മറ്റൊരു ചിത്രത്തിന്റെ പണിപുരയിലേക്ക്. ഡിസ്‌കോ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഹോളിവുഡ് സിനിമ ഹാങ്ഓവറിനെ ആസ്പദമാക്കിയുള്ളതാണ്. ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, രാജീവ് പിള്ള, ഷൈന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ഗോവയാണ് സിനിമയുടെ പശ്ചാത്തലം. ജീവിതം ആഘോഷമാക്കുന്ന യുവാക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അയ്യപ്പനും ഷെഹാനുമാണ് ഡിസ്‌കോയുടെ തിരകഥാകൃത്തുകള്‍. ഹിന്ദി ചിത്രമായ ശെയ്ത്താന് സംഗീതമൊരുക്കിയ പ്രശാന്ത് പിള്ളയാണ് ഡിസ്‌കോയ്ക്കും സംഗീതമൊരുക്കുന്നത്.

ഫഹദിനെ നായകനായി കഴിഞ്ഞ മാസം ചിത്രീകരണം പൂര്‍ത്തിയായ ആമേനിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ് ലിജോ ഇപ്പോള്‍. കൊച്ചു കപ്യാരുടെ പ്രണയം പറയുന്ന ആമേനില്‍ ഫഹദാണ് കപ്യാരായി എത്തുന്നത്. ഇന്ദ്രജിത്തും ചിത്രത്തിലുണ്ട്. തമിഴ് സൂപ്പര്‍ഹിറ്റ് സുബ്രമണ്യപുരത്തിലെ നായിക സ്വാതിയാണ് ആമേനിലും നായികയാവുന്നത്. പിഎസ് റഫീക്കാണ് ആമേന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്.

Read more about: lijo jose pellissery, disco, fahad fazil, ലിജോ ജോസ് പല്ലിശ്ശേരി, ഡിസ്‌കോ, ഫഹദ് ഫാസില്‍
English summary
Lijo pellissery is trying to pull off a casting coup of sorts for his next film, disco, a whacky entertainer, this could be bracketed in the same genre as the hollywood flick, the hangover.

Malayalam Photos

Go to : More Photos