» 

ലക്കിസ്റ്റാര്‍ ഹിറ്റായപ്പോള്‍ ഷാജി കൈലാസിന് ചിരി

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ലക്കിസ്റ്റാറും ഷാജി കൈലാസും തമ്മിലെന്ത്?
ജയറാമിന്റെ പുതിയ ചിത്രമായ ലക്കി സ്റ്റാര്‍ വിജയത്തിലേക്കു കുതിക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് സംവിധായകന്‍ ഷാജി കൈലാസ് ആണ്. കാരണം ഷാജിയും ജയറാമും ഒന്നിച്ച ഹ്യൂമര്‍ ചിത്രമായ ജിഞ്ചര്‍ പെട്ടിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ജിഞ്ചറിനു ശേഷം ചിത്രീകരിച്ച ചിത്രമാണ് ലക്കി സ്റ്റാര്‍. അതിന്റെ ഭാവിയായിരുന്നു ഷാജിയുടെയും ഭാവി.

ആക്ഷന്‍ ചിത്രങ്ങള്‍ തിയറ്ററില്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് ഹ്യൂമറിലേക്കു മാറാമെന്നു ഷാജി തീരുമാനിച്ചത്. അങ്ങനെയാണ് ജയറാം നായകനായി മദിരാശി എന്ന ചിത്രമൊരുക്കുന്നത്. മേഘ്‌നാരാജ് നായികയായ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയായിരുന്നില്ല, കൂക്കിവിളിപ്പിക്കുകയായിരുന്നു. ഒരു ആഴ്ചപോലും തിയറ്ററില്‍ ഓടാതെ മദിരാശി സ്ഥലംവിട്ടു. അപ്പോഴേക്കും ഷാജി ജയറാമിനെ നായകനാക്കി രണ്ടാമത്തെ ഹ്യൂമര്‍ ചിത്രമായ ജിഞ്ചര്‍ തുടങ്ങിയിരുന്നു. രണ്ടിന്റെയും തിരക്കഥ രാജേഷ് ജയരാമന്‍ ആയിരുന്നു. മദിരാശി പൊട്ടിയതോടെ ജിഞ്ചറിലും പ്രതീക്ഷ നഷ്ടപ്പെട്ടു. കഴിഞ്ഞവര്‍ഷം അഞ്ചുചിത്രങ്ങള്‍ തുടര്‍ച്ചയായി പൊട്ടിയപ്പോള്‍ ജയറാം ചിത്രങ്ങള്‍ ഇനി തിയറ്ററില്‍ ജയിക്കുന്ന കാര്യം സംശയമാണെന്ന പ്രചാരണമുണ്ടായി. അതോടെയാണ് ജിഞ്ചറിന്റെ റിലീസ് നീട്ടിയത്.

ഇതിനിടെ ജയറാമിനെ നായകനാക്കി ദീപു അന്തിക്കാട് ലക്കി സ്റ്റാര്‍ തുടങ്ങി. ജയറാമിനെ ശരിക്കും ഉപയോഗപ്പെടുത്തിയാണ് ദീപു ലക്കിസ്റ്റാര്‍ തിയറ്ററില്‍ എത്തിച്ചത്. അതിനു ഫലവും കണ്ടു. ഇപ്പോള്‍ ജയറാം ചിത്രങ്ങളുടെ മിനിമം ഗാരന്റി തിരിച്ചുകിട്ടിയ സ്ഥിതിയാണ്. ഇനി ജിഞ്ചര്‍ തിയറ്ററില്‍ എത്തിക്കാന്‍ പോകുകയാണ് ഷാജി. മുക്തയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, കൈലാഷ് എന്നിവരാണ് മറ്റു താരങ്ങള്‍.

ഷാജിയുടെ അനൗണ്‍സ് ചെയ്ത ചിത്രങ്ങള്‍ ഇനിയും തുടങ്ങാനുണ്ട്. പൃഥ്വിരാജിന്റെ രഘുപതി രാഘവരാജാറാം, ഗോഡ്‌സെ എന്നിവയാണ് ഷാജി ഉടന്‍ ചെയ്യുമെന്നു പറഞ്ഞിട്ടുള്ളത്. അതില്‍ രഘുപതി രാഘവ രാജാറം ചിത്രീകരണം പാതി വഴിയില്‍ മുടങ്ങിയതാണ്. അത് പൂര്‍ത്തിയാക്കിയശേഷമായിരിക്കും പുതിയ പ്രൊജക്ടുകള്‍ തുടങ്ങുക.

Read more about: deepu anthikad, rachana, shaji kailas, jayaram, lucky star, review, നിരൂപണം, ദീപു അന്തിക്കാട്, ജയറാം, ലക്കി സ്റ്റാര്‍, രചന, ഷാജി കൈലാസ്‌
English summary
Lucky Star, the movie's unique plot attracted the audience, Shaji Kailas happy about it, Why?

Malayalam Photos

Go to : More Photos