twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാര്‍ട്ടിനും പള്‍സര്‍ സുനിക്കും വെല്ലുവിളിയുമായി ചങ്കൂറ്റമുള്ള പട്ടാളക്കാരന്‍ മേജര്‍ രവി

    പോലീസ് അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ആണ്‍പിള്ളേരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോളൂവെന്നും മേജര്‍ രവി കുറിച്ചിട്ടുണ്ട്.

    By Nihara
    |

    തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സിനിമാനടി ആക്രമിക്കപ്പെട്ടത്. തൊട്ടുപിന്നാലെയെത്തിയ വണ്ടി താരം സഞ്ചരിച്ചിരുന്ന വാഹനവുമായി ചെറുതായി ഉരസിയതിനെത്തുടര്‍ന്ന വാക്കേറ്റം നടക്കുകയും ഡ്രൈവറെ മാറ്റിനിര്‍ത്തി ഒരു സംഘം ആളുകള്‍ വാഹനത്തില്‍ കയറുകയുമാണ് ചെയ്തത്. നടിയുടെ അനുവാദം കൂടാതെ ഫോട്ടോയും വിഡിയോയും ചിത്രീകരിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നും താരം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

    സംവിധായകനും അഭിനേതാവുമായ ലാലിന്റെ വീട്ടിലേക്കാണ് സഹായമഭ്യര്‍ത്ഥിച്ച് താരമെത്തിയത്. ലാലിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് സിനിമാ ലോകം ഒന്നടങ്കം പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് പ്രമുഖരുള്‍പ്പെടുന്ന താരനിര പ്രതികരിച്ചിട്ടുള്ളത്.

    ചങ്കൂറ്റമുള്ള പട്ടാളക്കാരന്‍

    അക്രമികളെ വെല്ലുവിളിച്ച് മേജര്‍ രവി

    മാര്‍ട്ടിന്‍, പള്‍സര്‍ സുനി നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ. പോലീസ് അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ആണ്‍പിള്ളേരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോളൂവെന്നും മേജര്‍ രവി കുറിച്ചിട്ടുണ്ട്. ഇനി നീയൊന്നും ഞങ്ങളുടെ അമ്മ പെങ്ങന്‍മാരെ നോക്കാന്‍ പോലും ഭയപ്പെടുമെന്നും മേജര്‍ രവി കുറിച്ചിട്ടുണ്ട്. ചങ്കൂറ്റമുള്ള പട്ടാളക്കാരനാണ് പറയുന്നതെന്നും സംവിധായകന്റെ കുറിപ്പിലുണ്ട്.

    ക്ഷമ ചോദിക്കുന്നു

    അതിയായ ദു:ഖമുണ്ട്

    പ്രമുഖ ചലച്ചിത്ര താരത്തിനുണ്ടായ ആക്രമണത്തെ അപലപിച്ച് സംവിധായകന്‍ മേജര്‍ രവിയും രംഗത്തുവന്നിട്ടുണ്ട്. നടിക്കുണ്ടായ ദുരനുഭവത്തില്‍ അതിയായ ദു:ഖമുണ്ട്. സിനിമാ താരത്തിന് ഇങ്ങനെ സംഭവിച്ചുവെങ്കില്‍ നാളെ നമ്മുടെ സഹോദരിമാര്‍ക്കും ദുരനുഭവം ഉണ്ടായേക്കാമെന്നും മേജര്‍ രവി ഓര്‍മ്മിപ്പിക്കുന്നുണ്ട്.

    സിനിമയിലെ എല്ലാവരും ഒരുമിച്ച് ഇറങ്ങണം

    കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കണം

    ചലച്ചിത്ര താരത്തിനുണ്ടായ ദുരനുഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യരസ്ഥരാണ്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത വ്യവസ്ഥയെ ഓര്‍ത്ത് ലജ്ജിക്കുന്നു. സര്‍ക്കാരിനെ ഉണര്‍ത്താന്‍ സിനിമാ മേഖലയിലെ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണം.

    ശക്തമായി പ്രതികരിക്കണം

    ജാതിഭേദമന്യേ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണം

    സഹപ്രവര്‍ത്തകയ്ക്കുണ്ടായ ആക്രമത്തില്‍ സിനിമാ മേഖലയിലെ എല്ലാവരും ഒന്നിച്ചു നിന്ന് ശ്കതമായി പ്രതികരിക്കണം.

    ഇത്തരക്കാരെ തൂക്കിക്കൊന്നൂടേ

    അക്രമികള്‍ ശിക്ഷിക്കപ്പെടണം

    ആക്രമിച്ചവരെ മനുഷ്യരായി കണക്കാക്കാന്‍ കഴിയില്ല. കാരണം സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണ് അവര്‍. ഇത്തരക്കാരെ എന്തുകൊണ്ട് തൂക്കിക്കൊല്ലുന്നില്ലെന്നില്ല എന്ന കാര്യത്തില്‍ അത്ഭുതമുണ്ടെന്നും കാളിദാസ് കുറിച്ചിട്ടുണ്ട്.

    കടുത്ത ശിക്ഷ നല്‍കണം

    മനുഷ്യരെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല

    സ്ത്രീകളെ ആക്രമിക്കുന്നവരെ തൂക്കിക്കൊല്ലണം. അവരെ മനുഷ്യരായി കാണാന്‍ കഴിയില്ല. ശരിക്കും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളത്.

    സിനിമാ പ്രവര്‍ത്തകര്‍ പ്രതികരിച്ചു

    പ്രതികരണവുമായി സിനിമാ താരങ്ങള്‍

    തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. പൃഥ്വിരാജ്, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, ഭാമ, മീര നന്ദന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

    പൃഥ്വിരാജ് പ്രതികരിച്ചു

    സഹപ്രവര്‍ത്തകയ്ക്ക് സപ്പോര്‍ട്ടുമായി പൃഥ്വിരാജ്

    നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ച് നടന്‍ പൃഥ്വിരാജ്. ഒരു പുരുഷനെന്ന നിലയില്‍ താന്‍ തലകുനിക്കുന്നെന്നും, സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

    യാത്രയ്ക്കിടയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

    അഭയം തേടിയെത്തിയത് ലാലിന്‍റെ വീട്ടിലേക്ക്

    തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് സിനിമാനടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. ഹണിബീ2 സിനിമയുടെ ഡബ്ബിംഗിനു വേണ്ടി പോവുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

    തികച്ചും അപ്രതീക്ഷിതം

    കരുതിയിരുന്നേ മതിയാവൂ

    സാധാരണ സ്ത്രീകളെ അപേക്ഷിച്ച് കുറച്ചു കൂടെ സുരക്ഷിതത്വത്തിലാണ് സിനിമാ താരങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍ നടിക്കെതിരെ നടന്ന സംഭവം തികച്ചും അപ്രതീക്ഷിതമാണെന്നാണ് ഭാമ പ്രതികരിച്ചത്.

    സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം

    കടുത്ത ശിക്ഷ നല്‍കണം

    സിനിമാ നടിയായതിനാല്‍ വിഷയം പുറം ലോകം അറിയില്ലെന്നു കരുതിയാണോ പ്രതികള്‍ അക്രമത്തിന് മുതിര്‍ന്നത്. നടിമാരെ എന്തും ചെയ്യാമെന്നാണോ ഇത്തരക്കാരുടെ വിചാരം. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭാമ പ്രതികരിച്ചു.

    English summary
    Major Ravi's facebook post about actress attack.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X