twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കക്കൂസ് ചുമരില്‍ എഴുതിയിരുന്നവര്‍ ഇപ്പോള്‍ ഫേസ്ബുക്കിലാണെന്ന് രഞ്ജിത്ത്

    By Gokul
    |

    കോഴിക്കോട്: ഫേസ്ബുക്കില്‍ സിനിമയെക്കുറിച്ച് വിമര്‍ശിക്കുന്നവരെയും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നവരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധാകന്‍ രഞ്ജിത്ത് രംഗത്തെത്തി. രഞ്ജിത്ത് നിര്‍മിച്ച മുന്നറിയിപ്പ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് കോഴിക്കോട് മാധ്യമപ്രവര്‍ത്തരെ കാണുമ്പോഴായിരുന്നു സോഷ്യല്‍ സൈറ്റുകളിലെ വിമര്‍ശനങ്ങളെ രഞ്ജിത്ത് പരിഹസിച്ചത്.

    മനോരോഗികള്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പൊതുകക്കൂസ് ചുമരുകളിലും തീവണ്ടികളിലെ കക്കൂസുകളിലും എഴുതിയിരുന്നവര്‍ ഇപ്പോള്‍ ഫേസ്ബുക്കിലാണ് എഴുതുന്നത്. യാതൊരു നിലവാരും ഇത്തരക്കാരുടെ ഭാഷയ്ക്കില്ല. നികൃഷ്ടമായ ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. സിനിമകള്‍ക്കെതിരെ വിമര്‍ശിക്കുന്നവര്‍ എത്ര നല്ല സിനിമയെടുത്താലും വിമര്‍ശിക്കുമെന്നും രഞ്ജിത്ത് വിമര്‍ശിച്ചു.

    ranjith-director-1

    വല്ലപ്പോഴും മാത്രമേ ഞാന്‍ ഫേസ്ബുക്കുകള്‍ ഉപയോഗിക്കാറുള്ളൂ. സിനിമയ്‌ക്കെതിരെ എഴുതുന്നവര്‍ പണം വാങ്ങിയാണ് എഴുതുന്നത്. സിനിമ വിജയിപ്പിക്കാനും ഇവര്‍ എഴുതുന്നു. ഓരോരുത്തരും സമൂഹ മാധ്യമത്തില്‍ അവര്‍ക്കായി ഉപഗ്രഹങ്ങളെ സൃഷ്ടിക്കുകയാണ്.

    ആരോപണ പ്രത്യാരോപണങ്ങള്‍ വിലകുറഞ്ഞവയാണ്. മുന്നറിയിപ്പ് എത്ര നല്ല സിനിമയായാലും ഓണം അടുക്കുമ്പോഴേക്കും തിയേറ്റര്‍ മാറേണ്ട അവസ്ഥയാണെന്ന് രഞ്ജിത്ത് ചൂണ്ടിക്കാട്ടി. രഞ്ജിത്തിന്റെ നിശിത വിമര്‍ശനം വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ എഴുത്തുകാര്‍ ഏറ്റെടുക്കുമെന്നുറപ്പാണ്. സോഷ്യല്‍ മീഡിയയിലെ സിനിമാ വിമര്‍ശനത്തിനെതിരെ ലാല്‍ജോസ് അടക്കമുളള സംവിധായകര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

    English summary
    Director Ranjith against facebook writers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X