twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാബുവിനെ തോല്‍പ്പിക്കാനാകില്ല മക്കളേ, 8:20 ഇന്റര്‍നെറ്റ് റിലീസിന്

    By Aswathi
    |

    ചെറിയ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ ലഭിക്കാത്ത പ്രതിസന്ധികളെ വെല്ലുവിളിച്ച സാബു ചെറിയാന്‍ തന്റെ ചിത്രം ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുന്നു. ഇതോടെ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുന്ന ചിത്രമെന്ന ബഹുമതിയും 8:20 എന്ന ചിത്രത്തിന് വന്നു ചേരും.

    തിയേറ്ററുകളുടെ നിസ്സഹകരണത്തെ തുടര്‍ന്നാണ് ചിത്രം ഇന്റര്‍നെറ്റ് വഴി റിലീസ് ചെയ്യുന്നത്. WWW.letfilm.com എന്ന വെബ്‌സൈറ്റ് വഴി ലോകത്തെവിടെ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ കഴിയും.

    8-20-malayalam-film

    കെ എസ് എഫ് ഡി സി ചെയര്‍മാന്‍ സാബു ചെറിയാന്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം മോഹനാണ്. കാസിനോവ, ഗ്രാന്റ് മാസ്റ്റര്‍, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത അര്‍ജുന്‍ നന്ദകുമാറാണ് ചിത്രത്തിലെ നായകന്‍. അവന്തിക മോഹന്‍ നായികയായെത്തുന്നു.

    8:20 ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുന്നത് വിജയകരമാകുമെങ്കില്‍ അത് മലയാള സിനിമയ്ക്ക് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് സാബു ചെറിയാന്‍ പറയുന്നു. ചെറിയ ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ ലഭിയ്ക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. 18 തിയേറ്ററുകള്‍ മാത്രമാണ് 8:20 ന് ലഭിച്ചത്.

    English summary
    The Malayalam film 8:20 will release today (04-01-2015) through internet, which is the first Internet release in India
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X