twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ കോടികളുടെ നഷ്ടം ആരു നികത്തും

    By Nirmal Balakrishnan
    |

    Movie Reel
    2013ല്‍ നമ്മുടെ സിനിമാക്കാര്‍ ഉണ്ടാക്കിയ നഷ്ടം അറിയേണ്ടേ? 350 കോടി രൂപ! 158 സിനിമകള്‍ റിലീസ് ചെയ്ത് റെക്കോര്‍ഡിട്ടപ്പോള്‍ നഷ്ടത്തിന്റെ കാര്യത്തിലും ഇതേ റെക്കോര്‍ഡ് തന്നെയായിരുന്നു. ഈ നഷ്ടമുണ്ടാക്കിയതില്‍ മുന്‍പില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളായിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്.

    2012ല്‍ 127 ചിത്രങ്ങളായിരുന്നു മലയാളത്തില്‍ റിലീസ് ചെയ്തത്. ഈ വര്‍ഷം 158. അതിന്റെ മൊത്തം നിര്‍മാണ ചെലവ് ഏകദേശം 650 കോടി രൂപ. ഇതില്‍ 350 കോടി രൂപ നഷ്ടമായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലാകുന്നില്ലേ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണ് മലയാള സിനിമയെന്ന്. എന്നിട്ടും ഇവിടെ പുതിയ ചിത്രങ്ങള്‍ ധാരാളമുണ്ടാകുന്നു.

    2013ല്‍ 12 ചിത്രങ്ങള്‍ക്കു മാത്രമേ തിയറ്ററില്‍ നിന്നു പ്രദര്‍ശിപ്പിച്ച് ലാഭമുണ്ടാക്കാന്‍ സാധിച്ചുള്ളൂ. സാറ്റലൈറ്റ് റൈറ്റ് കിട്ടിയതുകൊണ്ട് 20 ചിത്രങ്ങള്‍ രക്ഷപ്പെട്ടു. 2012ല്‍ മലയാള സിനിമയ്ക്ക് നൂറുകോടിയിലേറെ രൂപ ലാഭമുണ്ടായിരുന്നു. ആ സ്ഥാനത്താണ് 350 കോടി രൂപ നഷ്ടമുണ്ടാക്കിയത്. ഇതിന്റെ കാരണക്കാര്‍ ആരാണെന്നു ചോദിച്ചാല്‍ എന്തായാലും പ്രേക്ഷകരല്ല എന്ന് ഉറപ്പാണ്.

    2012ല്‍ സാറ്റലൈറ്റ് റൈറ്റ് ആയിരുന്നു മലയാള സിനിമയെ രക്ഷിച്ചിരുന്നത്. തിയറ്ററില്‍ എത്തിയില്ലെങ്കിലും ടേബിള്‍ ടോപ്പ് ചര്‍ച്ചയിലൂടെ ലാഭമുണ്ടാക്കുന്ന രീതിയായിരുന്നു ഇവിടെ നടന്നിരുന്നത്. ഏതു ചിത്രമാണെങ്കിലും ഒരു കോടിയിലേറെ രൂപ ചാനലുകള്‍ സാറ്റലൈറ്റ് റൈറ്റ് ആയി നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെ വാങ്ങുന്ന ചിത്രങ്ങള്‍ വന്‍ പരാജയമായിരുന്നതോടെ ചാനലുകള്‍ നല്ല ചിത്രങ്ങള്‍ മാത്രം വാങ്ങാന്‍ തുടങ്ങി. അതാണ് സിനിമ നിര്‍മാണ മേഖലയെ തകര്‍ച്ചയിലേക്കു നയിച്ചത്.

    പകുതിയിലേറെ ചിത്രങ്ങള്‍ ഇനിയും സാറ്റലൈറ്റ് റൈറ്റ് വില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. അതാണ് ഇത്രയും വലിയൊരു നഷ്ടത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ വര്‍ഷം നിര്‍മിച്ച അന്‍പതിലേറെ ചിത്രങ്ങള്‍ റിലീസ്‌ചെയ്യാനാവാതെ പെട്ടിയില്‍ കിടക്കുകയാണ്.

    2014ല്‍ മലയാള സിനിമയുടെ ഭാവി ശോഭനമായിരിക്കില്ല എന്നുറപ്പാണ്. നല്ല ചിത്രങ്ങള്‍ മാത്രമേ ഇനി തിയറ്ററില്‍ എത്താന്‍ സാധ്യതയുള്ളൂ. താരമൂല്യം വീണ്ടും പ്രധാന ഘടകമാകും. താരമൂല്യമില്ലാത്ത ചിത്രങ്ങളും പരാജയപ്പെട്ട താരങ്ങളുടെ ചിത്രങ്ങളും തിയറ്റര്‍ കാണില്ല എന്നുറപ്പാണ്.

    English summary
    Malayalam films loses 350 crore in 2013.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X