twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    By Aswathi
    |

    കളര്‍ ചെയ്ത മുടിയിഴകള്‍...ചുണ്ടുകളില്‍ ലിപ്സ്റ്റിക്കിന്റെ തിളക്കം...ഹാഷ് ബുഷ് വസ്ത്രങ്ങള്‍ ഒറ്റനോട്ടത്തില്‍ ഒരു സൊസൈറ്റി ലേിഡിയെന്ന് ആരു വിലയിരുത്തിയേക്കാവുന്ന കോലം. മുന്‍വിധികളൊന്നും ശരിയായിരുന്നില്ലെന്ന് മനസ്സിലാകുന്നത് മായാ വീനസ് എന്ന ആ പെണ്‍കുട്ടിയോട് അടുത്ത് സംസാരിക്കുമ്പോഴാണ്. പക്ക ഒരു കോഴിക്കോട്ടുകാരി, ചുണ്ടില്‍ ആരെയും വശത്താക്കുന്ന പുഞ്ചിരി...ഇംഗ്ലീഷിന്റെ ചവര്‍പ്പില്ലാത്ത ശുദ്ധ മലയാളം, പൊങ്ങച്ചത്തിന്റെ നാട്യങ്ങളില്ലാത്ത വിനയപെരുമാറ്റം....

    ശരി, ആരാണീ മായ വീനസ് എന്നാവും. പേര് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് പിടികിട്ടില്ല. പക്ഷെ മലയാളികളറിയുകയും അഭിമാനിക്കുകയും ചെയ്യേണ്ട വ്യക്ത്വത്തിനുടമയാണ് മായ വീനസ് എന്നു ഇത് മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍ മനസ്സിലാവും. 'ഫ്ലാഷ്' എന്ന മലയാള ചിത്രത്തിലെ 'മിന്നല്‍ കൊടിയേ...' എന്ന് തുടങ്ങുന്ന പാട്ടിന്റെ ശബ്ദത്തിലൂടെ മായ വീനസിനെ നമുക്ക് പരിചയമുണ്ട്. ഇപ്പോള്‍ ഒരു യുഎആ ദേശീയ ദിനാല്‍ബം ഒരുക്കിക്കൊണ്ട് ലോക ശ്രദ്ധനേടിയ മായയെ കുറിച്ച് തുടര്‍ന്ന് വായിക്കൂ.

    പാട്ടുകാരിയായത്

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    അല്പം പാശ്ചാത്യം കലര്‍ന്ന ആലാപന ശൈലിയാണ് മായയുടേത്. ഇതുതന്നെയാണ് ആ ശബ്ദത്തെ വ്യത്യസ്തമാക്കുന്നതും. ചെറുപ്രായത്തില്‍ തന്നെ സംഗീതത്തെ പ്രണയിച്ചു തുടങ്ങിയ മായ കൃഷ്ണമ്മാളില്‍ നിന്നും ശാസ്ത്രീയസംഗീതവും പ്രമോദില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുണ്ട്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. നാട്ടില്‍ വരുമ്പോഴെല്ലാം പറ്റിയാല്‍ കാവാലം ശ്രീകുമാറില്‍നിന്നും ശാസ്ത്രീയ സംഗീതത്തിലെ ടെക്‌നിക്‌സ് മനസിലാക്കാന്‍ സമയം കണ്ടെത്താറുണ്ട്.

     ഫ്ളാഷില്‍ എത്തുന്നത്

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    നോട്ട് ബുക്കിന്റെ ചിത്രീകരണസമയത്ത് റോഷന്‍ ആന്‍ഡ്രൂസിനെ പരിചയപ്പെടാനിടയായ മായ ആ ചിത്രത്തില്‍ സംവിധാന സഹായിയായി. ഈ ചിത്രത്തിന്റെ റീ റെക്കോര്‍ഡിങ് വേളയില്‍ സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ മായയിലെ ഗായികയെ തിരിച്ചറിഞ്ഞു. അതൊരു നിമിത്തമായിരുന്നു. നോട്ട്ബുക്ക് അധ്യായം ഇവിടെ പൂര്‍ത്തിയാകുമ്പോള്‍ 'ഫ്‌ളാഷ്' ഒരു പുതു ഗായികയുടെ ഫ്‌ലഷിന് തുടക്കമാവുകയായിരുന്നു. ഗോപി സംഗീതം പകര്‍ന്ന ഗാനങ്ങള്‍ തന്നെയാണ് ഫ്‌ലഷിലും എന്നിരിക്കെ മായയുടെ സ്വരത്തെ മറക്കാന്‍ ഗോപിക്കായില്ല. അങ്ങനെ 'മിന്നല്‍ കൊടിയേ' എന്ന പാട്ടിലൂടെ മായ പിന്നണിഗായികയായി.

    ഗായികയായുള്ള ചുവടുറപ്പിക്കല്‍

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    സിനിമ വിജയിച്ചില്ലെങ്കിലും ഗായികയും ഒപ്പം പാട്ടും സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റി. തീര്‍ന്നില്ല, 2008 ലെ മികച്ച നവാഗത ഗായികയ്ക്കുള്ള ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡ്‌സ് 08, ഈ ഗാനം മായയ്ക്ക് നേടിക്കൊടുത്തു. അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം മിന്നല്‍ കൊടിയേ എന്നു തുടങ്ങുന്ന ഗാനം റീമിക്‌സ് ചെയ്ത് മായ നടത്തിയ ലൈവ് പെര്‍ഫോമന്‍സ് കാഴ്ചക്കാരിലും ഗായികയിലും നവ്യാനുഭവം പകര്‍ന്നു നല്‍കി.

    അഭിനയിച്ചുകൊണ്ട് പാട്ട്

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    ഗായിക തന്നെ സ്വന്തം പാട്ടില്‍ പാടി അഭിനയിക്കുന്നത് ഹോളിവുഡിലും ബോളിവുഡിലും കണ്ടുവരുന്ന രീതിയാണ്. അത്തരമൊരു മാറ്റത്തിന് മലയാളവും സാക്ഷ്യം വഹിക്കുന്നത് റോബിന്‍ തിരുമലയുടെ ചെമ്പടയിലൂടെ 'രാവിന്‍ വിരല്‍ തുമ്പിനാല്‍.... എന്നു തുടങ്ങുന്ന പാട്ടിലൂടെയാണ്. മുസാഫിര്‍ എന്ന പേരില്‍ റോബിന്‍ തിരുമല തന്നെ ചിട്ടപ്പെടുത്തിയ ഗാനത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത് മായയും. പാശ്ചാത്യസംഗീതം ചുവയ്ക്കുന്ന പാട്ടില്‍ ഒരൊറ്റ ഇംഗ്ലീഷ് പദംപോലും ഉപയോഗിക്കാതെ തന്നെ ഒരു വെസ്‌റ്റേണ്‍ ഇഫക്ട് നല്‍കാന്‍ ഗായികയ്ക്കാകുന്നുണ്ട്. മോഡേണ്‍ വേഷങ്ങള്‍ ധരിച്ച് ഹോളിവുഡ് സ്‌റ്റൈലില്‍ ഒരുക്കിയ പാട്ട് അവതരണം കൊണ്ടും കോറിയോഗ്രാഫി കൊണ്ടും തീം കൊണ്ടും ശ്രദ്ധേയമാണ്.

    മഴയില്‍ ഒരു പ്രണയം

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    മഴയെ ആസ്പദമാക്കി ഗ്രാമി അവാര്‍ഡ് വിന്നര്‍ നോവല്‍ സംഗീതം പകര്‍ന്ന പ്രണയമഴ എന്ന ആല്‍ബമാണ് സ്മിതയുടേതായി ഉടന്‍ റിലീസിനെത്തുന്നത്. ഇതിനു പുറമെ 13 പാട്ടുകള്‍ (ഫ്യൂഷന്‍ ഉള്‍പ്പെടെ) അടങ്ങുന്ന ഒരാല്‍ബവും അണിയറയില്‍ ഒരുങ്ങുന്നു. മേല്‍പറഞ്ഞ രണ്ടാല്‍ബങ്ങളില്‍ സ്മിത തന്നെ പാടി അഭിനയിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    ഈ പാട്ടൊന്ന് കേട്ടു നോക്കൂ, മായയുടെ സിങിങ് സ്‌റ്റൈല്‍ അറിയാം. യുഎയ്ക്ക് വേണ്ടി മായ ഏറ്റവും ഒടുവില്‍ ചെയ്ത വര്‍ക്കാണിത്. ലക്ഷക്കണക്കിന് ആളുകളാണ് പാട്ട് കേട്ടിരിക്കുന്നത്.

    പാട്ടുകാരിക്കപ്പുറം

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    വെറുമൊരു പാട്ടുകാരി എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തേണ്ടതല്ല മായയെ, ഒരു പാട്ടുകാരി എന്നതിനപ്പുറം ബിസിനസ് വുമണ്‍, ടോപ്പ് മോഡല്‍, ഫാഷന്‍ ഡിസൈനര്‍, സഹ സംവിധായിക, ആഡ്‌മേക്കര്‍, പ്രൊഡ്യൂസര്‍, ഡാന്‍സര്‍, .... മായ കഴിവു തെളിയിക്കാത്ത മേഖലകളില്ല.

    കോഴിക്കോട്ടുകാരി

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    പ്രതിഭാധനന്മാരായ എത്രയോ കലാകാരന്മാരെ സംഭാവന ചെയ്തിട്ടുള്ള നാടാണ് കോഴിക്കോട്. മായയുടെ കാര്യവും മറിച്ചല്ല. കോഴിക്കോട് നടക്കാവ് സ്വദേശിനിയായ മായ നടക്കാവ് സ്‌കൂള്‍ ഹിന്ദി ടീച്ചര്‍ രുഗ്മിണിയുടെയും, സി പ്രഭാകരന്റെയും മകളാണ്.

    മോഹന്‍ലാലിന്റെ കോസ്റ്റിയൂം ഡിസൈനര്‍

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    ഛോട്ടാ മുംബൈ എന്ന സിനിമയില്‍ പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍, 'ചെട്ടികുളങ്ങര...' എന്നു തുടങ്ങുന്ന റീ മിക്‌സ് ഗാനത്തിന് ചുവടുവയ്ക്കുന്നുണ്ട്. അതിലെ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം പ്രേക്ഷകര്‍ ശ്രദ്ധിച്ചു കാണും. ബെല്‍ബോട്ടം പാന്റ്‌സും ഹിപ്പി സ്‌റ്റൈല്‍ മുടിക്കട്ടും മുഖംമൂടുന്ന കണ്ണടയും.... ആകപ്പാടെ ഒരു അഴകിയ രാവണന്‍ സ്‌റ്റൈല്‍. ഈ വസ്ത്രങ്ങള്‍ ലാലിനുവേണ്ടി ഡിസൈന്‍ ചെയ്തത് മായയാണ്

    മോഹന്‍ലാലുമായുള്ള ബന്ധം

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    ചോട്ട മുംബൈയില്‍ തന്നെ സഹസംവിധായകയായി പ്രവര്‍ത്തിച്ച പരിചയവും മായയ്ക്കുണ്ട്. അതിലൂടെ മോഹന്‍ലാലിനെയും പരിചയപ്പെട്ടു. ഈ ബന്ധം നല്ലൊരു സൌഹൃദമായി ഇന്നും മായ സൂക്ഷിയ്ക്കുന്നു

    അഭിനയിക്കുമോ

    മായാ വീനസ് എന്ന കോഴിക്കോട്ടുകാരിയെ കുറിച്ച്...

    അഭിനേതാക്കളെല്ലാം ഗായികരായും മാറുമ്പോള്‍ ഒരു കൈ നോക്കാനുള്ളതൊക്കെ മായയുടെ കൈയ്യിലുമുണ്ട്. സൗന്ദര്യ, കാശ്, ഉന്നതങ്ങളില്‍ പിടിപാട്, മികച്ച കലാകാരി...പക്ഷെ അഭിനയം ഇപ്പോള്‍ വേണ്ടെന്നാണ് മായയ്ക്ക്. ഒന്ന് പഠിച്ചിട്ടേ മറ്റൊന്നിലേക്ക് കടക്കൂ എന്ന നിലപാടിലാണ്. എനിയധവാ അങ്ങനെയുണ്ടെങ്കില്‍ തന്റെ ആല്‍ബങ്ങളില്‍ താന്‍ തന്നെയല്ലേ പാടിയഭിനയിക്കുന്നതന്നെ മറുചോദ്യവും മായയ്ക്കുണ്ട്.

    English summary
    Malayalam play back singer Maya Venu dedicate her new album for UAE
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X