»   » അഭിനയിച്ചതില്‍ തന്റെ വ്യക്തി ജീവിതവുമായി സാമ്യം തോന്നിയ സിനിമ, മമ്മൂട്ടി പറയുന്നു

അഭിനയിച്ചതില്‍ തന്റെ വ്യക്തി ജീവിതവുമായി സാമ്യം തോന്നിയ സിനിമ, മമ്മൂട്ടി പറയുന്നു

കരിയറില്‍ അഭിനയിച്ച സിനിമകളില്‍ തന്റെ വ്യക്തി ജീവിതവുമായ സാമ്യം തോന്നിയ ഒരു സിനിമയുണ്ടോ? ഷാര്‍ജ പുസ്‌കോത്സവ ചടങ്ങില്‍ വച്ച് മമ്മൂട്ടിയോടെ ആരാധകന്‍ ചോദിച്ചതായിരുന്നു ഇത്.

Written by: Sanviya
Subscribe to Filmibeat Malayalam

കരിയറില്‍ അഭിനയിച്ച സിനിമകളില്‍ തന്റെ വ്യക്തി ജീവിതവുമായ സാമ്യം തോന്നിയ ഒരു സിനിമയുണ്ടോ? ഷാര്‍ജ പുസ്‌കോത്സവ ചടങ്ങില്‍ വച്ച് മമ്മൂട്ടിയോടെ ആരാധകന്‍ ചോദിച്ചതായിരുന്നു ഇത്. പൂര്‍ണമായും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഒരു സിനിമ ഇല്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

സിനിമയില്‍ മമ്മൂട്ടിയായി തന്നെ അഭിനയിച്ച് നിങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ സിനിമയില്‍ എന്നെ തന്നെ അഭിനയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ ഒരു സാധരണ മനുഷ്യനെന്ന നിലയില്‍ സിനിമയിലെ ചില വൈകാരിക നിമിഷങ്ങളൊക്കെ ജീവിതത്തില്‍ അനുഭവപ്പെട്ടിട്ടുണ്ടാകാമെന്നും മമ്മൂട്ടി പറഞ്ഞു.

ഷാര്‍ജയില്‍ വച്ച്

ഷാര്‍ജ പുസ്‌തോകോത്സവ ചടങ്ങില്‍ വച്ചാണ് ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടി മറുപടി പറഞ്ഞത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ചടങ്ങ്.

വീണ്ടും ചോദിച്ചു

നൂറുകണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മമ്മൂട്ടി ഉത്തരം നല്‍കിയിരുന്നു.

കര്‍ണ്ണന്‍ രണ്ടാം ഭാഗം

വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കര്‍ണനെ കുറിച്ചും ആരാധകര്‍ ചോദിച്ചു. കര്‍ണനെ കുറിച്ച് എനിക്കൊന്നും പറയാനായിട്ടില്ല. അതിന്റെ ആളുകള്‍ തന്നെ തീരുമാനിക്കട്ടെ. സിനിമയെ കുറിച്ച് ഒരു പ്രതീക്ഷ തന്നാല്‍ അതെന്റെ ഉത്തരവാദിത്വമായി മാറും. അതു നടക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ദുല്‍ഖറിനൊപ്പം

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നതായി ഒത്തിരി വാര്‍ത്തകള്‍ വന്നതാണ്. ഇരുവരും ഒന്നിക്കുന്ന ഒരു സിനിമ ഉണ്ടാകുമോ എന്ന് ആരാധകന്‍ ചടങ്ങില്‍ ചോദിക്കുകയുണ്ടായി. ഞാനും കാത്തിരിക്കുകയാണ് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

സൗന്ദര്യ രഹസ്യം

മമ്മമൂട്ടിയുടെ സൗന്ദര്യ രഹസ്യം എന്നും ആരാധകര്‍ക്ക് ആകാംക്ഷയാണ്. ഈ സൗന്ദര്യത്തിന്റെ രഹസ്യം ആരുടെ പുണ്യമാണെന്ന ആരധകന്റെ ചോദ്യത്തിന് പ്രേക്ഷകരുടെ പുണ്യമാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

വീഡിയോ കാണാം

ചടങ്ങിന്റെ വീഡിയോ കാണാം.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mammootty about his film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos