twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി പഴഞ്ചനാണെന്ന് പറയുന്നവര്‍ക്ക് ഫാസിലിന്റെ മറുപടി

    By Aswathi
    |

    അടുത്തിടെ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പരിഹസിച്ച് ഒത്തിരി കമന്റുകള്‍ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാത്രമല്ല, തലമുതിര്‍ന്ന ചില സംവിധായകരെയും പുതുതലമുറയിലെ ചിലര്‍ക്ക് അലര്‍ജിയായി തുടങ്ങിയിട്ടുണ്ട്.

    പഴമയെ തള്ളിപ്പറയുന്നവര്‍ക്ക് സംവിധായകന്‍ ഫാസിലിന്റെ മറുപടി. തലമുതിര്‍ന്ന സംവിധായകരെയും കലാകാരന്മാരെയും പാടെ അവഗണിച്ച് കളയുന്ന സമീപനം ശരിയല്ലെന്നും മലയാളസിനിമയില്‍ സംവിധായകര്‍ക്ക് വലിയ സ്ഥാനമുണ്ടെന്നും ഫാസില്‍ പറയുന്നു.

    fazil-mammootty

    പുതിയ പലരെയും ഉയര്‍ത്തികൊണ്ടുവന്ന, ഇപ്പോഴും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടി പഴഞ്ചനാണെന്നു ന്യൂജനറേഷന്‍കാര്‍ പറയുമ്പോള്‍, ആ മമ്മൂട്ടി അഭിനയിച്ച് സിദ്ധിക്ക് സംവിധാനം ചെയ്ത ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കമലിന്റെ ഉട്ടോപ്യയിലെ രാജാവില്‍ അഭിനയിക്കുന്നു. ഈ സിനിമയും സൂപ്പര്‍ഹിറ്റാകണം. അത് മലയാളസിനിമയുടെ ആവശ്യമാണെന്നു ഫാസില്‍ പറഞ്ഞു.

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, ഹരികൃഷ്ണന്‍സ് തുടങ്ങിയ ഒത്തിരി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ സമ്മാനിച്ച ഫാസില്‍ ഇപ്പോള്‍ സംവിധാന രംഗത്തു നിന്നും അല്പം അകടന്നു നില്‍ക്കുകയാണ്. 2011 ല്‍ പുറത്തിറങ്ങിയ ലിവിംഗ് ടുഗെതര്‍ ആണ് ഫാസില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.

    English summary
    Mammootty is till superstar says Fazil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X