» 

പോരില്ലാതെ കുട്ടിസ്രാങ്കിന്‌ തുടക്കം

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

Mammoottyറിലയന്‍സ്‌ എന്റര്‍ടൈന്‍മെന്റ്‌ നിര്‍മ്മിയ്‌ക്കുന്ന ആദ്യ മലയാള ചിത്രമായ കുട്ടിസ്രാങ്കിന്റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു.

മമ്മൂട്ടി നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌ ഷാജി എന്‍ കരുണനാണ്‌. പി.എഫ്‌ മാത്യൂസാണ്‌ ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റ്‌ തയാറാക്കിയിരിക്കുന്നത്‌. പദ്‌മകുമാറിന്റെ പരുന്തിന്റെ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി ആദ്യ ദിവസം തന്നെ ഷൂട്ടിംഗ്‌ യൂണിറ്റിനൊപ്പം ചേര്‍ന്നിട്ടുണ്ട്‌.

ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികമാരായി ബംഗാളി നടിയായ കാമ്‌ലിന, ശ്രീലങ്കന്‍ നടി മീനാകുമാരി എന്നിവര്‍ക്കു പുറമെ പത്മപ്രിയയും അഭിനയിക്കുന്നുണ്ട്‌.

മാക്ടയും മാക്ട വിമതരും തമ്മിലുള്ള പോര്‍ മുറുകി നില്‌ക്കെ ഇരു വിഭാഗങ്ങളിലുള്ളവരും ചിത്രത്തില്‍ സഹകരിയ്‌ക്കുന്നുണ്ടെന്നതാണ്‌ കുട്ടിസ്രാങ്കിന്റെ മറ്റൊരു പ്രത്യേകത.

ഇരു വിഭാഗങ്ങളിലും നേതൃ നിരയിലുള്ള പട്ടണം റഷീദും അരോമാ മോഹനും ചിത്രത്തിന്റെ അണിയറിയില്‍ സഹകരിയ്ക്കുന്നുണ്ട്. ചിത്രം ചുരുങ്ങിയ ഷെഡ്യൂളുകളില്‍ തന്നെ പൂര്‍ത്തിയാക്കാനാണ്‌ സംവിധായകന്റെ പദ്ധതി.

ബന്ധപ്പെട്ട വാര്‍ത്തകള്‍Malayalam Photos

Go to : More Photos