»   » ഞാനും മോഹന്‍ലാലും കാണുന്ന ഒരു സ്വപ്നം; മമ്മൂട്ടി പറയുന്നു

ഞാനും മോഹന്‍ലാലും കാണുന്ന ഒരു സ്വപ്നം; മമ്മൂട്ടി പറയുന്നു

ഭാഷയുടെ അതിര്‍ വരമ്പ് മായ്ക്കുന്ന കാലം സിനിമയില്‍ ഉണ്ടാകും. എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ഒരു സോഫ്റ്റ് വെയര്‍ വന്നേക്കാം.

Written by: Rohini
Subscribe to Filmibeat Malayalam

നമ്മള്‍ ഒരേ ഭാഷ സംസാരിക്കുന്നവരാണെന്ന സംഘബോധമുണര്‍ത്തുന്നതില്‍ സിനിമ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി. മലയാള സിനിമയെ സംബന്ധിച്ച് വലിയ പ്രതീക്ഷയൊക്കെയാണ് മെഗാസ്റ്റാറിനുള്ളത്.

സൂപ്പര്‍ താരങ്ങളുടെ താടി മുതല്‍ നായികമാരുടെ വിവാഹ മോചനം വരെ; മലയാള സിനിമയില്‍ ഇപ്പോള്‍ ട്രെന്റ്...

മലയാള സിനിമ അതിര്‍ത്തികളെ ഭേദിക്കുന്നതാണ് ഇനി തന്റെ സ്വപ്‌നം എന്ന് മമ്മൂട്ടി പറയുന്നു. തന്റെ മാത്രമല്ല, മോഹന്‍ലാലിന്റെയൊക്കെ സ്വപ്‌നം അതാണെന്ന് മമ്മൂട്ടി പറഞ്ഞു.

ലോകമാകെ മലയാള സിനിമ

ലോകമാകെ മലയാള സിനിമ

രണ്ടായിരം മൂവ്വായിരം തിയേറ്ററുകളില്‍, കേരളത്തിന് പുറത്തും മലയാള സിനിമ റിലീസ് ചെയ്യണം. അങ്ങനെ വരുമ്പോള്‍ ഭാഷയെന്ന നിലയില്‍ നമ്മള്‍ ഒറ്റ ജനതയാകും. അതിനുള്ള ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമ.

ആ കാലം വരും

ആ കാലം വരും

ഭാഷയുടെ അതിര്‍ വരമ്പ് മായ്ക്കുന്ന കാലം സിനിമയില്‍ ഉണ്ടാകും. എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ഒരു സോഫ്റ്റ് വെയര്‍ വന്നേക്കാം. അപ്പോഴും മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കണം

നമ്മുടെ സാധ്യതകള്‍

നമ്മുടെ സാധ്യതകള്‍

ചന്ദ്രനില്‍ വരെ മലയാളികള്‍ ഉണ്ടെന്നാണല്ലോ കഥ. എങ്കില്‍ നമ്മുടെ സിനിമ ചന്ദ്രനില്‍ വരെ റിലീസാകാന്‍ കഴിയും എന്ന അര്‍ത്ഥ് അതിനുണ്ട് എന്ന് മെഗാസ്റ്റാര്‍ പറയുന്നു

എന്നിലെ സിനിമാ സ്വപ്നം

എന്നിലെ സിനിമാ സ്വപ്നം

നസീര്‍, സത്യന്‍, ജയന്‍, മധു, തുടങ്ങിയവരുടെ കഥാപാത്രങ്ങളൊക്കെ അനീതിയ്‌ക്കെതിരെ നടത്തിയ പോരാട്ടത്തിന് കൈയ്യടിച്ചാണ് കുട്ടിയായ ഞാനും വളര്‍ന്നത്. ആ പോരാട്ടത്തിന് കിട്ടിയ കയ്യടിയാണ് അവരെ പോലെ ആകണമെന്ന സ്വപ്‌നം എന്നിലും ഉണ്ടാക്കിയത്- മമ്മൂട്ടി പറഞ്ഞു.

English summary
Mammootty's dream about Malayalam films
Please Wait while comments are loading...

Malayalam Photos

Go to : More Photos