»   » മമ്മൂട്ടിക്ക് പരാജയം തുടര്‍ക്കഥ

മമ്മൂട്ടിക്ക് പരാജയം തുടര്‍ക്കഥ

Posted by:

പരാജയപ്പെടാന്‍ തുടങ്ങിയാല്‍ അത് മാലപ്പടക്കം പോലെയായിരിക്കും എന്നല്ലേ. നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കാര്യവും അതു തന്നെ. മംഗ്ലീഷും ബോക്‌സ് ഓഫിസില്‍ തകര്‍ന്നതോടെ 23ാമത്തെ ചിത്രമാണ് മമ്മൂട്ടിയുടെത് അടുത്തിടെ പൊട്ടുന്നത്. പ്രാഞ്ചിയേട്ടനുശേഷം ഒരു സൂപ്പര്‍ഹിറ്റുപോലും ഒരുക്കാനാവാതെ വിഷമിക്കുകയാണ് മെഗാസ്റ്റാര്‍.

മോഹന്‍ലാല്‍-ഫഹദ് ഫാസില്‍-ആസിഫ് അലി എന്നിവര്‍ നായകരായ റെഡ് വൈന്‍ ബോക്‌സ് ഓഫിസില്‍ വിജയിച്ചില്ലെങ്കിലും നല്ലൊരു സംവിധായകനാണ് സലാംബാപ്പുവെന്ന് തോന്നിപ്പിച്ചിരുന്നു. ലാല്‍ജോസിന്റെ ശിഷ്യനായ സലാംബാപ്പുവിന് രണ്ടാം സിനിമ ശരിക്കും കൈപൊള്ളി. മമ്മൂട്ടിയുടെ സിനിമയ്ക്കു വേണ്ട സാധാരണ നിലവാരം പോലുമില്ലാത്ത സിനിമയായി പോയി മംഗ്ലിഷ്. ഒരു കോമാളി കഥാപാത്രമായിപ്പോയി മമ്മുൂട്ടിയുടെ മാലിക് ഭായി. വിശ്വസിക്കുന്നവരെ കണ്ണടച്ച് വിശ്വസിക്കുക, സ്‌നേഹിക്കുന്നവരെ കണ്ണടച്ച് സ്‌നേഹിക്കുക എന്നതാണ് മാലിക്ഭായിയുടെ സ്വഭാവം. ഹാര്‍ബറിലെ ഏറ്റവും വിശ്വസ്തനാണ് മാലിക്ഭായി.

manglish

റെഡ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മാതാവ്. റിയാസ് ആണ് കഥയും തിരക്കഥയും സംഭാഷണവും. മമ്മൂട്ടിയെ മാത്രം മുന്നില്‍ കണ്ടു കൊണ്ട് നിര്‍മിച്ച ചിത്രമാണിത്. എന്നാല്‍ മമ്മൂട്ടിയുടെ ഫാന്‍സുകാരെ തൃപു്തിപ്പെടുത്താന്‍ പോലും കഴിയാതെ, സാമാന്യ നിലവാരം പോലുമില്ലാതെ ചിത്രം തകര്‍ന്നടിയുകയാണ്.

ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും പരാജയപ്പെട്ട മമ്മൂട്ടി ഒരു ഹിറ്റ് ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രമായിരുന്നു ഇതിനുമ ുന്‍പ് റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഫാന്‍സുകാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയൊരുക്കിയ മംഗ്ലീഷ് ആദ്യം റിലീസ് ചെയ്ത് വിജയം നേടുകയായിരുന്നു മമ്മൂട്ടിയുടെ ലക്ഷ്യം. പക്ഷേ അതെല്ലാം തകര്‍ത്തു. മലയാളംപറഞ്ഞിട്ടും രക്ഷപ്പെടാത്ത മമ്മൂട്ടി മംഗ്ലീഷ് പറഞ്ഞിട്ടും രക്ഷപ്പെടാനായില്ല

English summary
Mammootty's film Manglish is also flop
Please Wait while comments are loading...

Malayalam Photos

Go to : More Photos