»   » അഭിനയമാണെന്ന് മറന്ന് മമ്മൂട്ടി ചോറുണ്ടു, കറി തീര്‍ന്നു, സത്യന്‍ അന്തിക്കാട് ഷോട്ട് അവസാനിപ്പിച്ചു!!

അഭിനയമാണെന്ന് മറന്ന് മമ്മൂട്ടി ചോറുണ്ടു, കറി തീര്‍ന്നു, സത്യന്‍ അന്തിക്കാട് ഷോട്ട് അവസാനിപ്പിച്ചു!!

Written by: Rohini
Subscribe to Filmibeat Malayalam

ശരീര സംരക്ഷണത്തിന് വേണ്ടി ഇപ്പോള്‍ വളരെ മിതത്വത്തോടെ മാത്രമേ മമ്മൂട്ടി ഭക്ഷണം കഴിക്കാറുള്ളൂ. എല്ലാത്തിലും ഒരു ചിട്ടയുണ്ട്. എന്നാല്‍ ഭക്ഷണത്തോട് മമ്മൂട്ടിയ്ക്ക് വലിയ പ്രിയമാണ്.

ഭക്ഷണത്തോടുള്ള പ്രണയം; മോഹന്‍ലാല്‍ ഒരിക്കല്‍ സങ്കടത്തോടെ മമ്മൂട്ടിയോട് പറഞ്ഞത്

സിനിമയില്‍ ഭക്ഷണം കഴിക്കുന്ന രംഗങ്ങള്‍ വളരെ ആസ്വദിച്ചാണ് ചെയ്യാറുള്ളത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി ഇങ്ങനെ ആസ്വദിച്ച് കഴിച്ചപ്പോള്‍ ഹോട്ടലിലെ കറി തീര്‍ന്നു പോയ ഒരു സംഭവമുണ്ട്.

കനല്‍ കാറ്റ് എന്ന ചിത്രം

കനല്‍ കാറ്റ് എന്ന ചിത്രം

കനല്‍ കാറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. ചെറിയൊരു ഗുണ്ടയായ നത്തു നാരായണന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

ആ രംഗം

ആ രംഗം

ചെറിയൊരു സംഘട്ടനത്തിന് ശേഷം മമ്മൂട്ടി ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് രംഗം. ചോറും ബീഫ് കറിയുമൊക്കെ കൂട്ടി മമ്മൂട്ടി ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

അഭിനയമാണെന്ന് മമ്മൂട്ടി മറന്നു

അഭിനയമാണെന്ന് മമ്മൂട്ടി മറന്നു

ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടെ ഇത് അഭിനയമാണെന്ന് മമ്മൂട്ടി മറന്നു. ഇടവേളയില്ലാതെ മമ്മൂട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ഇത് കണ്ട് ഞെട്ടി നില്‍ക്കുകയാണ് ഹോട്ടല്‍ ഉടമ

ഷോട്ട് അവസാനിപ്പിച്ചു

ഷോട്ട് അവസാനിപ്പിച്ചു

ഒടുവില്‍ ഇനി മമ്മൂട്ടിയ്ക്ക് നല്‍കാന്‍ വേറെ കറിയില്ല എന്ന് ഹോട്ടല്‍ ഉടമ വന്ന് സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു. മമ്മൂട്ടിയെ അറിയിച്ച ശേഷം സത്യന്‍ ആ ഷോട്ട് അവസാനിപ്പിച്ചു.

മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടി പറഞ്ഞത്

ഇത് കേട്ട് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു, ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും ആസ്വദിച്ച് കഴിക്കണം എന്ന്.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mammootty’s ‘Spontaneous Acting’ in Having Food Stunned Shop Owner
Please Wait while comments are loading...

Malayalam Photos

Go to : More Photos