twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍, ആര്യയുടെ കഥാപാത്ര രഹസ്യം പൃഥ്വിരാജ് പുറത്ത് വിട്ടു!

    ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രോജക്ടാണ് ' ദ ഗ്രേറ്റ് ഫാദര്‍'. നവാഗനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    By Sanviya
    |

    ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രോജക്ടാണ് ' ദ ഗ്രേറ്റ് ഫാദര്‍'. നവാഗനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ, ഷാം എന്നിവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

    ഇപ്പോഴിതാ ചിത്രത്തിലെ ആര്യയുടെ ലുക്ക് പുറത്ത് വിട്ടിരിക്കുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കൡ ഒരാളായ പൃഥ്വിരാജാണ് ആര്യയുടെ കഥാപാത്രത്തെ വെളിപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്ത് വിട്ടത്. തുടര്‍ന്ന് വായിക്കൂ...

     ഫസ്റ്റ് ലുക്ക്

    ഫസ്റ്റ് ലുക്ക്

    പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

    ആന്‍ഡ്രൂസ് ഈപ്പന്‍

    ആന്‍ഡ്രൂസ് ഈപ്പന്‍

    ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആര്യ അവതരിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍.

    നിര്‍മാതാവ്

    നിര്‍മാതാവ്

    ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

    മമ്മൂട്ടി-ഡേവിഡ്

    മമ്മൂട്ടി-ഡേവിഡ്

    ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

    മറ്റ് കഥാപാത്രങ്ങള്‍

    മറ്റ് കഥാപാത്രങ്ങള്‍

    ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സാറ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ ഷാം, മിയ ജോര്‍ജ്, മാളവിക മോഹന്‍, മണികണ്ഠന്‍ ആചാരി, ഐഎം വിജയന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

    ആര്യയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

    English summary
    Mammootty's The Great Father: Arya's First Look Revealed!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X