twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വര്‍ഷം വിറ്റത് 4.8 കോടി രൂപയ്ക്ക്

    By Nirmal Balakrishnan
    |

    അടുത്തിടെ മമ്മൂട്ടി ചിത്രങ്ങള്‍ ഒന്നൊന്നായി തകര്‍ന്നടിഞ്ഞപ്പോള്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്കു സാറ്റലൈറ്റ് തുകയും കുറഞ്ഞിരുന്നു. എന്നാല്‍രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം തിയറ്ററില്‍ നല്ല പേരുണ്ടാക്കിയതോടെ മമ്മൂട്ടിയുടെ സാറ്റലൈറ്റ് റൈറ്റും കൂടി. വര്‍ഷം 4.8 കോടി രൂപയ്ക്കാണ് ഏഷ്യാനെറ്റ് വാങ്ങിയത്.

    <strong>Read More: വര്‍ഷം ഗംഭീരം എന്ന് പറഞ്ഞാലും കുറഞ്ഞുപോകും: പ്രേക്ഷകാഭിപ്രായം</strong>Read More: വര്‍ഷം ഗംഭീരം എന്ന് പറഞ്ഞാലും കുറഞ്ഞുപോകും: പ്രേക്ഷകാഭിപ്രായം

    മമ്മൂട്ടിയുടെ മുന്നറിയിപ്പും രാജാധിരാജയും സൂര്യ ടിവിയാണ് സാറ്റലൈറ്റ് വാങ്ങിയത്. അത് ഇതിലും കുറഞ്ഞ തുകയായിരുന്നു. മുന്നറിയിപ്പ് നാലുകോടി രൂപയ്ക്കാണു വിറ്റത്.

    varsham

    അടുത്തിടെ മമ്മൂട്ടി ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും നല്ല തുകയാണ് വര്‍ഷത്തിനു ലഭിച്ചത്. മമ്മൂട്ടിയുടെ പ്ലേ ഹൗസ് ആണ് നിര്‍മാണം.

    ആശാ ശരത് ആണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായത്. ആശ ആദ്യമായിട്ടായിരുന്നു മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചത്. പതിപു പാറ്റേണിലുള്ള കുടുംബ ചിത്രമായിരുന്നു വര്‍ഷം. കുടുംബ ചിത്രങ്ങളില്‍ നിന്ന് മമ്മൂട്ടി അകന്നുപോയതായിരുന്നു അദ്ദേഹത്തിന്റെ സിനിമകളൊക്കെ പരാജയപ്പെടാന്‍ കാരണമായിരുന്നത്. ബാല്യകാലസഖി, പ്രെയ്‌സ് ദ് ലോര്‍ഡ്, ഗ്യാങ്‌സ്റ്റര്‍, മംഗ്ലീഷ്, മുന്നറിയിപ്പ്, രാജാധിരാജ എന്നിവയാണ് ഇക്കുറി റിലീസ് ചെയ്ത മമ്മൂട്ടി ചി ത്രങ്ങള്‍.

    ഒന്നിനു പോലും ബോക്‌സ് ഓഫിസില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല. അതോടെ മമ്മൂട്ടിയുടെ സിനികളുടെ സാറ്റലൈറ്റ് തുക ചാനലുകള്‍ കുറയ്ക്കുകയായിരുന്നു. വര്‍ഷം നല്ല പേരെടുത്തതോടെ മമ്മൂട്ടി സിനിമകളുടെ ബിസിനസും വര്‍ധിച്ചു. ലോകമാകെ 400 തിയറ്ററുകളിലാണ് വര്‍ഷം റിലീസ് ചെയ്തത്. വൈഡ് റിലീസ് ചിത്രത്തിനു ഗുണം ചെയ്തു. രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങള്‍ക്കുള്ള മിനിമം ഗാരന്റിയും വര്‍ഷത്തിനു ഗുണം ചെയ്തു.

    English summary
    Mammootty's Varsham sold for Rs 4.8 crore
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X