twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വര്‍ഷത്തിന്റെ പ്രചാരണത്തിന് ഫഌക്‌സും പ്ലാസ്റ്റിക്കും ഉപയോഗിക്കില്ല: മമ്മൂട്ടി

    By Aswathi
    |

    മമ്മൂട്ടി പരിസ്ഥിതി സൗഹൃദത്തിന് തുനിഞ്ഞു തന്നെയാണ്. തന്റെ പുതിയ ചിത്രിമായ 'വര്‍ഷ'ത്തിന്റെ പ്രചാരണത്തിന് ഫഌക്‌സും പ്ലാസ്റ്റിയ്ക്കും ഉപയോഗിക്കില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാവുകൂടെയായ മമ്മൂട്ടി വ്യക്തമാക്കി കഴിഞ്ഞു.

    കഴിഞ്ഞ ദിവസം നടന്ന ഓഡിയോലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. ഒബറഓണ്‍ മാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യാതിഥി. മുഖ്യമന്ത്രി ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുകളും പ്രകാശനം ചെയ്തു.

    varsham

    മമ്മൂട്ടിയുടെ ഒഫ്യഷ്യല്‍ വെബ്‌സൈറ്റായ മമ്മൂട്ടി ഡോട്ട് കോമിലൂടെ ഓഡിയോ റിലീസ് തത്സമയം സംപ്രേക്ഷണം ചെയ്തു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സിനിമയുടെ ഓഡിയോ റിലീസ് ഇന്റര്‍നെറ്റ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് എന്ന പ്രത്യേകതയും വര്‍ഷത്തിനുണ്ട്. വര്‍ഷത്തിന്റെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

    'പാസഞ്ചര്‍' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത രഞ്ജിത്ത് ശങ്കര്‍ 'പുണ്യാളന്‍ അഗര്‍ബത്തീസി'ന് ശേഷം ചെയ്യുന്ന ചിത്രമാണ് വര്‍ഷം. ആശ ശരത്ത് നായികയായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ടിജി രവി, ഗോവിന്ദ് പത്മസൂരി തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    പ്രവാസ ജീവിതത്തിന് ശേഷം കേരളത്തില്‍ തിരിച്ചെത്തി ബിസ്‌നസ് നടത്തുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടിയുടെ പ്ലേഹൗസാണ്. 'മുന്നറിയിപ്പി'ന് ശേഷം മമ്മൂട്ടി വീണ്ടും സാധരണക്കാരിവലേക്ക് ഇറങ്ങിനരികയാണ് വര്‍ഷത്തിലൂടെ.

    English summary
    It was yesterday the film industry saw a new face of mammootty , giving an environmental friendly message to all It all happened during the trailer and audio launch of his,upcoming film” varsham ” at obron mall. The team says no to plastic by avoiding all type of plastic fluxes and banners for the film promotion works
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X