» 

മംഗ്ലീഷ് കണ്ട് നല്ലതു പറഞ്ഞവര്‍ക്ക് മാലിക് ഭായിയുടെ നന്ദി

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

പ്രതീക്ഷയ്ക്ക് ഭംഗം വരുത്താതെ കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ മംഗ്ലീഷ് തിയേറ്ററിലെത്തി. ഗ്യാങ്സ്റ്ററിന്റെ ഇടിവെട്ട് തകര്‍ച്ചയ്ക്ക് ശേഷം ഏറെ പ്രതീക്ഷ നല്‍കിയാണ് മംഗ്ലീഷ് പ്രദര്‍ശനം തുടരുന്നത്. ആദ്യ ദിവസം തന്നെ നല്ല അഭിപ്രായങ്ങള്‍ നേടി. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടേതായി ഇറങ്ങുന്ന ചിത്രങ്ങളില്‍ മികച്ചത് എന്ന പറയാന്‍ മംഗ്ലീഷിന് സാധിക്കുമെന്നാണ് വിശ്വാസം.

സിനിമയുടെ ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞവര്‍ക്ക് മമ്മൂട്ടി ഫേസ്ബുക്കിലൂടെ നന്ദിയറിയിച്ചു. അതും മമ്മൂട്ടിയായല്ല, മാലിക് ഭായി ആയിട്ടാണ് നന്ദിപ്രകടനം. മംഗ്ലീഷ് കണ്ട് നല്ല അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ഭായീസിന്റെ വക നന്ദി എന്നാണ് പോസ്റ്റ്.

manglish

മംഗ്ലീഷുപോലെ മുന്നറിയിപ്പും വര്‍ഷവും രാജാധി രാജയും പ്രതീക്ഷിക്കുന്നു, മമ്മൂട്ടിയടെ സൂപ്പര്‍ തിരിച്ചുവരവ്, വിമര്‍ശകരുടെ വായടപ്പിക്കുക എന്നും മറ്റുമുള്ള അറന്നൂറിലധികം കമന്റുകള്‍ പോസ്റ്റീന് താഴെ വന്നു. 12,454 പേര്‍ പോസ്റ്റ് ലൈക്കു ചെയ്യുകയും 478 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രത്തില്‍ നെതര്‍ലാന്റുകാരിയായ കാരലിന്‍ ബെക്കാണ് നായിക. മാലിക് ഭായി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ പേര്. മാലിക് ഭായിയെ തേടി മിഷേല്‍ എന്ന ഇംഗ്ലീഷുകാരി വരുന്നതോടെയാണ് കഥ തുടങ്ങുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ടിനി ടോം, ജോജോ, വിനയ് ഫോര്‍ട്ട്, മുകുന്ദന്‍, പി ബാല ചന്ദ്രന്‍, സുധീര്‍ കരമന, പൗളി, സൃന്ദ അഷബ് തുടങ്ങിയവരും അഭിനയിക്കുന്നു.

റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിച്ച മംഗ്ലീഷിന്റെ തിരക്കഥ എഴുതിയത് റിയാസാണ്. പ്രതിഷ്‌വര്‍മ്മയാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഗോപിസുന്ദറാണ്. ചിത്രത്തിന്റെ പ്രമോ ഗാനം ആലപിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്നത് ഏറെ ശ്രദ്ധേയമാണ്.

Read more about: mammootty, super star, beauty, rajadhiraja, manglish, മമ്മൂട്ടി, സൗന്ദര്യം, സൂപ്പര്‍താരം, മംഗ്ലീഷ്, രാജാധിരാജ, ഫാഷന്‍
English summary
Mammootty says thanks to those who watched Manglish and for good feedback.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos