» 

ക്രിസ്മസ് പോരാട്ടത്തിന് മമ്മൂട്ടിയില്ല

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ക്രിസ്മസിന് സൂപ്പര്‍താരപോരാട്ടം കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മോഹന്‍ലാലിന്റെ ദൃശ്യം, മമ്മൂട്ടിയുടെ സയലന്‍സ്, ദിലീപിന്റെ ഏഴു സുന്ദരരാത്രികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒന്നിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രേക്ഷകരെ നിരാശരാക്കിക്കൊണ്ട് മമ്മൂട്ടി മത്സരത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. വികെ പ്രകാശ് ഒരുക്കിയിരിക്കുന്ന സയലന്‍സിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്.

എന്നു പറഞ്ഞാല്‍ ക്രിസ്മസിന് മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടാകില്ലെന്നല്ല, മറ്റു ചിത്രങ്ങളുടെ റിലീസിന് മുന്നേതന്നെ തീയേറ്ററുകളിലെത്തി മത്സരത്തിന്റെ കാഠിന്യം കുറയ്ക്കുകയാണ് മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ പോകുന്നത്. ഡിസംബര്‍ ഏഴിനാണ് സയലന്‍സ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്മസ് മത്സരത്തില്‍ മമ്മൂട്ടിയുണ്ടാകില്ല. പോരാട്ടം മോഹന്‍ലാലും ദിലീപുമെല്ലാം തമ്മിലായിരിക്കും.

Silence


മമ്മൂട്ടി വക്കീല്‍വേഷത്തില്‍ വരുന്നുവെന്നതിന്റെ പേരില്‍ ചിത്രം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം ഉദ്വേഗഭരിതമായ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. സൈലന്‍സില്‍ ബാംഗ്ലൂരിലെ നിയുക്ത ജഡ്ജിയായാണ് മമ്മൂട്ടി വേഷമിടുന്നത്. ഈ സസ്‌പെന്‍സ് ത്രില്ലറിന്റെ തിരക്കഥ വൈ വി രാജേഷിന്റേതാണ്.

ചിത്രം നേരത്തേ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ക്രിസ്മസ് കാലത്തെ കൂട്ടയിടിയില്‍ നിന്ന് മാറി നേരത്തേ റിലീസ് ചെയ്യുന്നത് സൈലന്‍സിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പലരും കരുതുന്നത്. അങ്ങനെ നോക്കിയാല്‍ വളരെ ബുദ്ധിപൂര്‍വമായ തീരുമാനമാണ് മമ്മൂട്ടിയും വി കെ പ്രകാശും കൈക്കൊണ്ടിട്ടുള്ളത്.

Read more about: mammootty, silence, vk prakash, മമ്മൂട്ടി, സയലന്‍സ്, റിലീസ്, വികെ പ്രകാശ്
English summary
Mammootty's Silence Release Date Changed

Malayalam Photos

Go to : More Photos