» 

ചലച്ചിത്രമേളയിലേക്ക് മമ്മൂട്ടിക്ക് പ്രത്യേക ക്ഷണം

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

എട്ടാമത് മസ്‌ക്കറ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രത്യേക ക്ഷണം. മസ്‌ക്കറ്റിലെ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയില്‍ മമ്മൂട്ടിയെ കൂടാതെ ഹേമ മാലിനിയെയും ധര്‍മന്ദ്രയെയെും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംവിധായകരും അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും മേളയില്‍ പങ്കെടുക്കും

ഇന്ത്യയില്‍ നിന്ന് ആകെ എട്ടു ചിത്രങ്ങളാണ് മസ്‌ക്കറ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്തത്. അതില്‍ അഞ്ചെണ്ണം മലയാളത്തില്‍ നിന്നുള്ളതാണ്. അറുപതോളം രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറോളം എന്‍ട്രികളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്.

മസ്‌ക്കറ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്ത മലയാളം സിനിമകള്‍ കാണൂ.

കേരള വര്‍മ്മ പഴശ്ശിരാജ

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ടി പത്മനാഭന്‍ സംവിധാനം ചെയ്ത ചിത്രമാണ് കേരള വര്‍മ പഴശ്ശിരാജ. 2009ല്‍ തിയേറ്ററുകളിലെത്തിയ പഴശ്ശിരാജ് 49കോടി രൂപയുടെ വിജയമാണ് ബോക്‌സോഫീസില്‍ നേടിയത്.

സെല്ലുലോയ്ഡ്

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ ജീവിതം പറഞ്ഞ ചിത്രമാണ് സെല്ലുലോയ്ഡ്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന്‍, ചാന്ദ്‌നി, നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാനവേഷങ്ങള്‍ ചെയ്തത്. 2013 ഫെബ്രുവരിയിലാണ് ചിത്രം തിയേറ്റിലെത്തിയത്.

ആദാമിന്റെ മകന്‍ അബു

അത്തറുവില്‍പ്പനക്കാരനായ അബുവിന്റെ കഥ പറഞ്ഞ ആദാമിന്റെ മകന്‍ അബു എന്ന ചിത്രം മലയാളത്തില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തുന്നതാണ്. അബു സലീം സംവിധാനം ചെയ്ത ഈ ചിത്രത്തിലൂം സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. സറീന വഹാബാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഒറീസ

എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒറീസ. ഒഡീഷ്യന്‍ പെണ്‍കുട്ടിയെ പ്രണയിക്കുന്ന മലയാളി കോണ്‍സ്റ്റബിളിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ഉണ്ണി മുകന്ദനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സനിക നമ്പ്യരാണ് നായിക. നെടുമുടി വേണു മറ്റൊരു പ്രധാനവേഷം ചെയ്തു.

ആര്‍ട്ടിസ്റ്റ്

ഫഹദ് ഫാസിലിനെയും ആന്‍ അഗസ്ത്യനെയും താരജോഡികളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ട്ടിസ്റ്റ്. മസ്‌ക്കറ്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റും മത്സരിക്കുന്നു.

Read more about: mammootty, award, muscat, celluloid, pazhassiraja, artist, orrisa, മമ്മൂട്ടി, ചലച്ചിത്രമേള, സെല്ലുലോയ്ഡ്, ഒറീസ, പഴശ്ശിരാജ, ആര്‍ട്ടിസ്റ്റ്
English summary
Mammootty will be the special guest at the Muscat International Film Festival (MIFF) to be held in Dubai from March 23 to 29.

Malayalam Photos

Go to : More Photos