twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അച്ചാ ദിന്‍' വരുന്നു... മോദിയല്ല നായകന്‍, മമ്മൂട്ടി

    By Soorya Chandran
    |

    'അച്ഛെ ദിന്‍ ആനേ വാലേ ഹേ.... നല്ല ദിനങ്ങള്‍ വരുന്നൂ...' കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുദ്രാവാക്യമായിരുന്നു ഇത്. എന്നാല്‍ മലയാളത്തിലും ഇപ്പോള്‍ 'അച്ചാ ദിന്‍' വരികയാണ്. രാഷ്ട്രീയത്തിലല്ല, സിനിമയില്‍.

    ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജീ മാര്‍ത്താണ്ഡന്റെ പുതിയ ചിത്രമാണ് 'അച്ചാ ദിന്‍'. എന്നാല്‍ ഇതിന് ബിജെപിയുമായോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായോ ഒരു ബന്ധവും ഇല്ല കെട്ടോ.

    Mammootty

    തന്റെ ആദ്യ ചിത്രത്തിലെ നായകനെ തന്നെയാണ് മാര്‍ത്താണ്ഡന്‍ അച്ചാ ദിനിലും തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റാരുമല്ല അത്, നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്നെ. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കണ്ടതാണ്.

    എന്നാല്‍ സിനിമയെ പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ മാര്‍ത്താണ്ഡന്‍ തയ്യാറല്ല. ഒരു കുടംബ ചിത്രമായിരിക്കും എന്ന് മാത്രമാണ് ഉറപ്പ് പറയുന്നത്. എറണകുളമായിരിക്കും കഥയുടെ പശ്ചാത്തലം. മമ്മൂട്ടിക്കൊപ്പം വേറെ ആരെല്ലാം ഉണ്ടായിരിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

    മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ഇമ്മാനുവലിന്റെ തിരക്കഥയൊരുക്കിയ എസി വിജീഷ് ആണ് അച്ചാ ദിനും ഒരുക്കുന്നത്. ഫെബ്രുവരിയില്‍ ഷൂട്ടിങ് തുടങ്ങുമെന്ന്ണ് റിപ്പോര്‍ട്ട്.

    ക്ലീറ്റസിന് ശേഷം മാര്‍ത്താണ്ഡന്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. പാവാട എന്ന് ചിത്രത്തിന് പേരും ഇട്ടു. എന്തായാലും അച്ചാ ദിന്‍ കഴിഞ്ഞതിന് ശേഷമേ പാവാടയെ കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നാണ് ഇപ്പോള്‍ മാര്‍ത്താണ്ഡന്‍ പറയുന്നത്.

    English summary
    Mammootty to act in Marthandan's Acha Din
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X