twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശങ്കര്‍ ചിത്രത്തില്‍ കര്‍ണനായി മമ്മൂട്ടി ?

    By Lakshmi
    |

    തമിഴ് ചലച്ചിത്രലോകത്തും മലയാളത്തിലും ഒരു വാര്‍ത്തപരക്കുകയാണ്. സംഭവം സത്യമാണെങ്കില്‍ സൂപ്പര്‍താരം മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതായിരിക്കും ഈ വിവരം. തമിഴകത്തെ സൂപ്പര്‍ സംവിധായകനായ ശങ്കറിന്റെ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നുവെന്നതാണ് വാര്‍ത്ത.

    വിവിധ ഭാഷകളിലായി വന്‍ ബജറ്റില്‍ ഒരുങ്ങുന്നചിത്രത്തിലെ കഥ മഹാഭാരത്തതില്‍ നിന്നുള്ളതാണെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ കര്‍ണന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Mammootty

    ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണത്രേ. ചിത്രത്തിന് വേണ്ടി മമ്മൂട്ടി ഡേറ്റ് നല്‍ക്കഴിഞ്ഞുവെന്നും കേള്‍ക്കുന്നുണ്ട്. ചിത്രം യാഥാര്‍ത്ഥ്യമാകാന്‍ രണ്ടു വര്‍ഷമെങ്കിലുമെടുക്കുമെന്നും അത്രയേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ അണിയറക്കാര്യങ്ങള്‍ സജ്ജമാക്കാന്‍ സമയം വേണ്ടിവരുമെന്നും അറിയുന്നു.

    ശങ്കര്‍ ഓരോ ചിത്രമെടുക്കുമ്പോഴും ബജറ്റ് കൂടിക്കൂടി വരുകയാണ് ചെയ്യാറുള്ളത്. വന്‍ ബജറ്റിന്റെ കാര്യത്തില്‍ പലപ്പോഴും ശങ്കര്‍ റെക്കോര്‍ഡ് ഇട്ടിട്ടുണ്ട്. ഇപ്പോള്‍ റിലീസ് ചെയ്യാന്‍ പോകുന്ന ശങ്കര്‍ ചിത്രം വിക്രം നായകനാകുന്ന ഐയാണ്. ഏറെ പ്രത്യേകതകളോടെയാണ് ഈ ചിത്രം തയ്യാറാകുന്നത്.

    മമ്മൂട്ടിയെ ആരാധകര്‍ക്ക് എന്തായാലും സന്തോഷം നല്‍കുന്നതാണ് ഈ വാര്‍ത്ത. തമിഴില്‍ വിജയുമായി ചേര്‍ന്ന് ജില്ലയെന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ ഒരു വമ്പന്‍ വിജയത്തിന് തയ്യാറെടുക്കുകയാണ്. അപ്പോള്‍ മോഹന്‍ലാലുമായി തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കാന്‍ മമ്മൂട്ടിയ്ക്കും തമിഴകത്ത് ഒരു മികച്ച ചിത്രം ആവശ്യമാണെന്ന് ഫാന്‍സ് കരുതുക സ്വാഭാവികം. ശങ്കര്‍ ചിത്രം യഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ആരാധകര്‍ക്ക് ആവേശമാകും.

    നേരത്തേ മലയാളത്തില്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന ചിത്രം സിനിമായാകുന്നുവെന്ന് പലവട്ടം വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തിലുണ്ടാകുമെന്നും കേട്ടിരുന്നു. എന്നാല്‍ പിന്നീട് രണ്ടാമൂഴം സിനിമയാക്കുന്നില്ലെന്ന് എംടി വ്യക്തമാക്കിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇല്ലാതായി. എന്നാല്‍ ഇപ്പോള്‍ തമിഴിലാണെങ്കിലും വീണ്ടും മഹാഭാരതം വിഷയമായി ഒരു ചിത്രമൊരുങ്ങാന്‍ പോവുകയാണ്. മലയാളത്തിന്റെ മമ്മൂട്ടി അതില്‍ ഭാഗമാവുകകൂടി ചെയ്താല്‍ അത് മലയാളത്തിനും വലിയ നേട്ടമായിരിക്കും.

    English summary
    According to reports megastar Mammootty may join hands with renowned director Shakar for a bilingual movie based on Mahabharatha.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X