» 

രഞ്ജിത്ത് ശങ്കറിന്റെ വര്‍ഷം മമ്മൂട്ടി നിര്‍മ്മിക്കുന്നു

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രമാണ് വര്‍ഷം. ഈ ചിത്രത്തില്‍ 55 വയസുള്ള കഥാപാത്രമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണിത്.

സ്വന്തം ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഒരു സാധാരണക്കാരന്‍ അതാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ നല്‍കുന്ന ഹ്രസ്വ ചിത്രം. ഈ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന ചില നിര്‍ണായക സംഭവങ്ങളാണ് ചിത്രത്തിന് വിഷയമാകുന്നത്.

Mammootty

ഒരിടവേളയ്ക്ക് ശേഷം നിര്‍മ്മാണത്തിലേയ്ക്കും സിനിമാ വിതരണത്തിലേയ്ക്കും മമ്മൂട്ടി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. വര്‍ഷം നിര്‍മ്മിയ്ക്കുന്നത് മമ്മൂട്ടിയാണ്. നിര്‍്മ്മാണത്തില്‍ രഞ്ജിത്ത് ശങ്കറും പങ്കാളിയാകുന്നുണ്ട്. ചിത്രത്തിന്റെ വിതരണം നടത്തുക പ്ലേ ഹൗസാണ്.

ജൂലൈ ഇരുപതിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുക. ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്. മെമ്മറീസ്, ദൃശ്യം, പുണ്യാളന്‍ അഗര്‍ബത്തീസ് ന്നിവയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച സുജിത് വാസുദേവാണ് വര്‍ഷത്തിനും ഛായാഗ്രാഹകനാകുന്നത്. സംഗീതസംവിധാനം ബിജിപാല്‍ ആണ്. ഒക്ടോബര്‍ രണ്ടിനാണ് വര്‍ഷം റിലീസ് ചെയ്യുക.

പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്‍ അരങ്ങേറിയത്. പിന്നീട് അര്‍ജുനന്‍ സാക്ഷി. മോളി ആന്റി റോക്‌സ്, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

Read more about: varsham, mammootty, ranjith sankar, producer, director, super star, വര്‍ഷം, മമ്മൂട്ടി, രഞ്ജിത് ശങ്കര്‍, നിര്‍മ്മാതാവ്, സൂപ്പര്‍ താരം, സംവിധായകന്‍
English summary
Super Star Mammootty turning as a Producer agian, after a long gap he is producing Ranjith Sankar's movie Varsham.

Malayalam Photos

Go to : More Photos