twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിശ്രമമില്ലാതെ മമ്മൂട്ടി 30 ദിവസം ജോലി ചെയ്തു!

    By Aswathi
    |

    മമ്മൂട്ടി തന്റെ ആത്മസമര്‍പ്പണം ഒരിക്കല്‍ കൂടെ തെളിയിക്കുന്നു. ഒരു മെഗാസ്റ്റാറിന്റെ ഒരു താരപരിവേഷവുമില്ലാതെ, കുറച്ചു ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം അദ്ദേഹവും സഹകരിച്ചു നിന്നും. 'ഫയര്‍മാന്‍' എന്ന ചിത്രത്തിന്റെ സംവിധായകനടക്കം എല്ലാവരും മമ്മൂട്ടിയുടെ ഈ ആത്മസമര്‍പ്പണത്തെ നമിക്കുന്നു. വിശ്രമമില്ലാതെ 30 ദിവസം മമ്മൂട്ടി ഫയര്‍മാന്റെ ഷൂട്ടിങുമായി സഹകരിച്ചത്രെ.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ഫയര്‍മാന്റെ ചിത്രീകരണം വളരെ കഷ്ടപ്പാടുള്ളതായിരുന്നു എന്ന് സംവിധായകന്‍ ദീപു കരുണാകരന്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തീര്‍ക്കാനായിരുന്നു പദ്ധത്തി. എണ്‍പത് ശതമാനം ഷൂട്ടും നടക്കുന്നത് രാത്രി കാലങ്ങളിലാണ്. വൈകുന്നേരം ആറ് മണിക്ക് തുടങ്ങുന്ന ഷൂട്ട് ചില ദിവസങ്ങളില്‍ പുലര്‍ച്ചെ 5 മണിവരെയൊക്കെ നീളും. പക്ഷെ അതിനോടൊക്കെ മമ്മൂട്ടി നല്ല രീതിയില്‍ സഹകരിച്ചുവത്രെ.

    mammootty-fireman

    സാധാരണ മാതൃകയിലുള്ള ഷൂട്ടിങല്ല ഫയര്‍മാന്റേത്. ഒരു ന്യൂസ് ഫൂട്ടേജ് സ്റ്റൈലിലാണ് ചിത്രീകരണം. ഒട്ടും നാടകാത്മകമല്ല. ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം പൂര്‍ണമായ പിന്തുണ അറിയിക്കുകയും ചെയ്തു. ഒരു ത്രില്ലറെന്നോ മറ്റോ ഉള്ള ഒരു ടാഗും ചിത്രത്തിന് സംവിധായകന്‍ നല്‍കുന്നില്ല. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സഘട്ടനങ്ങളോ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളോ ഒന്നും തന്നെയില്ല. സാധാരണക്കാരന് അംഗീകരിക്കാന്‍ കഴിയുന്ന ഒരു സാധാരണ ചിത്രം.

    മമ്മൂട്ടിയെ പോലെ തന്നെ യുവ നടന്‍ ഉണ്ണി മുകുന്ദനെയും സംവിധായകന്‍ പ്രശംസിച്ചു. ഉണ്ണിയും ചിത്രത്തില്‍ ഒരു ഫയര്‍മാനായി അഭിനയിക്കുന്നുണ്ട്. ഈ തലമുറയില്‍ ഉണ്ണിയോളം അര്‍പ്പണബോധമുള്ള ഒരു നടനെ കണ്ടില്ലെന്നാണ് ദീപു കരുണാകരന്‍ പറയുന്നത്. സിദ്ദിഖും നൈല ഉഷയുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി 9 ന് തിയേറ്ററുകളിലെത്തും.

    English summary
    Mammootty has again proved his dedication when he recently worked continuously for a month for the upcoming action thriller Fireman. Its director Deepu Karunakaran is all praise for the megastar , who, he says, put in a lot of effort for the film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X