»   » ഗ്രേറ്റ് ഫാദറിന് പിന്നാലെ പുത്തന്‍പണവും, റെക്കോര്‍ഡ് നേട്ടവുമായി മമ്മൂട്ടി, ആദ്യ ദിന കളക്ഷന്‍ ??

ഗ്രേറ്റ് ഫാദറിന് പിന്നാലെ പുത്തന്‍പണവും, റെക്കോര്‍ഡ് നേട്ടവുമായി മമ്മൂട്ടി, ആദ്യ ദിന കളക്ഷന്‍ ??

ഇടവേളയ്ക്കു ശേഷം രഞ്ജിത്ത്, പുത്തന്‍പണക്കാരനായി മമ്മൂട്ടി, ആദ്യ ദിന കളക്ഷന്‍ അറിയാം..

Written by: Nihara
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്കു ശേഷമാണ് രഞ്ജിത്ത് ഒരു ചിത്രവുമായി എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പുത്തന്‍പണം റിലീസ് ചെയ്തിട്ട് ഏറെയായില്ല. ഗ്രേറ്റ് ഫാദറിന് പിന്നാലെ പുത്തന്‍പണവും തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. നോട്ട് നിരോധനവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന വിഷയം.

വിഷുവിന് മുന്നോടിയായി റിലീസ് ചെയ്ത ചിത്രം ആദ്യ ദിനത്തില്‍ 2, 42 കോടി നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ടീസറും ട്രെലിലറിലുമായി ഇതിനോടകം തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് മെഗാസ്റ്റാറിന്റെ സംസാര ശൈലി തന്നെയാണ്. കാസര്‍കോട് ശൈലിയിലുള്ള സംസാരത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചാവിഷയമായിരുന്നു.

ഫസ്റ്റ് ഡേ കളക്ഷന്‍

പുത്തന്‍പണത്തിന്‍റെ ആദ്യദിന കളക്ഷന്‍

വിഷുവിന് മുന്നോടിയായി റിലീസ് ചെയ്ത മെഗാസ്റ്റാര്‍ ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ സജീവമാവുന്നത്. റിലീസിനു മുന്‍പ് തന്നെ മികച്ച ഹൈപ്പ് ഉണ്ടാക്കുന്ന പതിവു ശൈലി പുത്തന്‍പണത്തിന്‍റെ കാര്യത്തിലും ആവര്‍ത്തിച്ചിരുന്നു. 2.42 കോടിയാണ് ആദ്യ ദിനത്തില്‍ നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മമ്മൂട്ടിയുടെ ഭാഷ

ചിത്രത്തിന്‍റെ സംസാരശൈലി ശ്രദ്ധിക്കപ്പെട്ടു

കാസര്‍കോടുകാരനായ ബിസിനസ്സുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിലെ ഗെറ്റപ്പ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കറന്‍സി നിരോധനവും സമാന്തര സമ്പദ് വ്യവസ്ഥയുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കാസര്‍കോട് ശൈലിയിലാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ സംസാരിക്കുന്നത്.

 ആശയത്തിലെ സമാനത

ഇന്ത്യന്‍ റുപ്പിയുടെ ആശയ തുടര്‍ച്ച

മീശ പിരിച്ച് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ റുപ്പിയുടെ ആശയത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും ഉണ്ടാകും. കള്ളപ്പണത്തിന്റെ പ്രചാര വഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കാഷ്‌മോര, മാരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ഇനിയ, രഞ്ചി പണിക്കര്‍, സായ് കുമാര്‍, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്. വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നോട്ട് പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധിയും കറന്‍സിയും

നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യവും നോട്ട് നിരോധനത്തിന് ശേഷം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ട്.

 സംസാര ശൈലിയിലെ വ്യത്യസ്തത

രാജമാണിക്യത്തിനു ശേഷം ഭാഷാ വൈവിധ്യം

ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി കഥാ പശ്ചാത്തലത്തെ സംസാര രീതി മമ്മൂട്ടി സ്വായത്തമാക്കാറുണ്ട്. രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഉത്തമ ഉദാഹരണങ്ങളാണ്. പുത്തന്‍പണത്തിലെ നിത്യാനന്ദ ഷേണായി സംസാരിക്കുന്നത് കാസര്‍കോട് ശൈലിയിലാണ്.

 കാസര്‍കോട്ടു നിന്നും കൊച്ചിയിലേക്ക്

ആര്‍ഭാടം ഇഷ്ടപ്പെടുന്ന പുത്തന്‍പണക്കാരന്‍

മധ്യവയസ്‌കനായ നിത്യാനന്ദ ഷേണായി കാസര്‍കോട് ഉപ്പള സ്വദേശിയാണ്. സമ്പന്നതയുടെ അടിത്തട്ടത്തില്‍ ജനിച്ചു വളര്‍ന്ന ഷേണായി ലുക്കിലും നടപ്പിലും ആര്‍ഭാടം കാണിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. മിന്നുന്ന കുപ്പായവും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

English summary
Mammootty's Puthanpanam a pre Vishu release had scored a decent collection on Kerala box office on its first day with 2.42 crores as per the latest reports. The film directed by Ranjith had managed to garner attention with its impressive teaser and trailers. As per the reports from the industry, the film was welcomed by the audience and it picked up well at the box offices and recorded 50 percent occupancy on its opening day.
Please Wait while comments are loading...

Malayalam Photos

Go to : More Photos