» 

മമ്മൂട്ടിയുടെ മുന്നറിയിപ്പ് റംസാന്

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

മമ്മൂട്ടിയെ നായകനാക്കി ദേശീയ പുരസ്‌കാര ജേതാവായ ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന മുന്നറിയിപ്പ് റംസാന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തും. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നേരത്തേ ചിത്രം ജൂണ്‍ 12ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. പിന്നീട് റീലീസിങ് തീയതി ജൂണ്‍ 19ലേയ്ക്ക് മാറ്റി. ഇപ്പോള്‍ ചിത്രം ജൂലൈയില്‍ റംസാന് റിലീസിനെത്തിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

ജയില്‍ ശിക്ഷ കഴിഞ്ഞെത്തുന്ന രാഘവന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്. രാഘവന്റെ ജീവിതകഥയെഴുതാനെത്തുന്ന ജേര്‍ണലിസ്റ്റായി അപര്‍ണ ഗോപിനാഥ് അഭിനയിക്കുന്നു. അടുത്ത കാലത്ത് മമ്മൂട്ടി അവതരിപ്പിക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും രാഘവന്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഏറെ ഭാവാഭിനയസാധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്.

mammootty-first-look-in-movie-munnariyippu

നരകയറിയ മുടിയും വെട്ടിയൊതുക്കിയ മീശയുമുള്‍പ്പെടെയുള്ള വ്യത്യസ്തമായ ലുക്കുകള്‍ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കുണ്ട്.

നെടുമുടി വേണു, പ്രതാപ് പോത്തന്‍, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, ശ്രീരാമന്‍, സുധീഷ്, സൈജു കുറുപ്പ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പുറത്തിറങ്ങിയ രണ്ട് ട്രെയിലറുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. എന്തായാലും ഏറെക്കാലമായി ഹിറ്റുകളില്ലാതെ വിഷമിയ്ക്കുന്ന മമ്മൂട്ടിയ്ക്ക് മികച്ച വിജയം സമ്മാനിയ്ക്കുന്ന ചിത്രംതന്നെ ആയിരിക്കും മുന്നറിയിപ്പ് എന്ന് പ്രതീക്ഷിയ്ക്കാം.

Read more about: mammootty, munnariyippu, venu, unni r, ramzan, release, super star, മമ്മൂട്ടി, മുന്നറിയിപ്പ്, വേണു, ഉണ്ണി ആര്‍, റംസാന്‍, റിലീസ്
English summary
Makers of the film Munnariyuppu has confirmed the movie will release in July, as a Ramzan special release
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos