» 

മഞ്ജുവും ലാലും ഒന്നിയ്ക്കുന്നത് കുടുംബചിത്രം

Written by: ലക്ഷ്മി
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ജോഡികളാക്കി രഞ്ജിത്ത് ഒരുക്കാന്‍ പോകുന്ന പുതിയ ചിത്രമാണ് ചലച്ചിത്രലോകത്തെ പുതിയ സംസാരം. എല്ലാവര്‍ക്കം ഇതേത് തരം ചിത്രമായിരിക്കും പേരിട്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള ആകാംഷ വര്‍ധിച്ചുവരുകയാണ്. എന്തായാലും ചിത്രത്തിന് പേരിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാന്‍ ഫ്രൈഡേ എന്നാണത്രേ രഞ്ജിത്ത് ലാല്‍-മഞ്ജു ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഒട്ടേറെ പ്രതീക്ഷകളോടെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കടല്‍ കടന്നൊരു മാത്തുക്കുട്ടി തകര്‍ന്നതോടെ രഞ്ജിത്തിന്റെ നില അല്‍പം പരുങ്ങലിലാണ്. അതുകൊണ്ടുതന്നെ അടുത്ത സൂപ്പര്‍താരത്തെ വച്ച് മറ്റൊരു ചിത്രമൊരുക്കി ഹിറ്റാക്കാനാണത്രേ രഞ്ജിത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ലാലും രഞ്ജിത്തും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണത്രേ ചിത്രത്തിലേയ്ക്ക് മഞ്ജുവിനെ ക്ഷണിച്ചാലോയെന്ന ആശയം ഉണ്ടായത്.

മഞ്ജു-മോഹന്‍ലാല്‍ ചിത്രം മാന്‍ ഫ്രൈഡേ

ഉടന്‍തന്ന മഞ്ജുവുമായി ആന്റണി ഫോണില്‍ സംസാരിക്കുകയും മഞ്ജു സമ്മതം മൂളുകയുമായിരുന്നുവത്രേ. പിന്നീട് സമയം ഒട്ടും കളയാതെ അഡ്വാന്‍സുമായി മഞ്ജുവിന്റെ തൃശൂരിലെ വീട്ടില്‍ ചെന്ന് ആന്റണി കരാര്‍ ഒപ്പിടുവിയ്ക്കുകയും ചെയ്തു.

ഒരു കുടുംബചിത്രമാണ് മാന്‍ ഫ്രൈഡേയെന്നാണ് അറിയുന്നത്. ലാലിനും മഞ്ജുവിനും ഒട്ടേറെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളുള്ള ഒരു ചിത്രമായിരിക്കുമിതെന്നാണ് സൂചന. നേരത്തേ മോഹന്‍ലാലിന്റെ വച്ച് കല്‍ക്കത്ത കേന്ദ്രമാക്കിയുള്ള ഒരു കഥ ചലച്ചിത്രമാക്കാനായിരുന്നുവേ്രത രഞ്ജിത്ത് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ലാലുമായുള്ള ചര്‍ച്ചക്കിടെ കാര്യങ്ങള്‍ മാറി മറിയുകയും മഞ്ജുവിനെ നായികയാക്കി ഒരു കുടുംബചിത്രം എന്ന ആശയം ഉരുത്തിരിയുകയുമായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാനായി മഞ്ജുവിന് ഒന്നേകാല്‍ കോടി രൂപയാണ് പ്രതിഫലം നല്‍കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആശീര്‍വാദ് സിനിമാസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

Read more about: manju warrier, mohanlal, ranjith, antony perumbavoor, man friday, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, രഞ്ജിത്ത്, ആന്റണി പെരുമ്പാവൂര്‍, മാന്‍ ഫ്രൈഡേ
English summary
Manju Warrier is all set to make a comeback in the industry. The much awaited movie title is revealed as Man Friday

Malayalam Photos

Go to : More Photos