» 

ഗ്യാങ്‌സ്റ്ററില്‍ നിന്നും മീര ജാസ്മിന്‍ ഔട്ട് ?

Posted by:

ആഷിക് അബുവിന്റെ പുതിയ ചിത്രമായ ഗ്യാങ്സ്റ്ററില്‍ മമ്മൂട്ടിയുടെ നായികയായി മീര ജാസ്മിന്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രത്തില്‍ മീരയ്ക്ക് പകരം റിമ കല്ലിങ്കല്‍ നായികയാകുമെന്നാണ്. മീരയുടെ പ്രൊഫഷണലല്ലാത്ത സമീപനങ്ങളാണത്രേ ഈ അവസരം നഷ്ടപ്പെടാന്‍ കാരണമായത്.

അടുത്തിടെ താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയ്ക്കിടെ മീരയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒടുക്കം അമ്മ ഭാരവാഹികള്‍ക്ക് മീരയെ പരിപാടിയില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടിവരുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് മീരയ്ക്കിപ്പോള്‍ മലയാളത്തില്‍ രഹസ്യ വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. അതുമായി ബന്ധപ്പെട്ട് പ്രശ്‌നത്തില്‍ കുടുങ്ങാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആഷിക് നായികയെ മാറ്റുകയാരുന്നുവെന്ന് കേള്‍ക്കുന്നു.

അച്ചടക്കലംഘനത്തിന്റെ പേരില്‍ അഭിനയകുലപതിയായിരുന്ന തിലകനെ വരെ വിലക്കിയ അമ്മ മീരയെ പരസ്യമായി വിലക്കാത്തതിനെതിരെ സിനിമാ ലോകത്ത് മുറുമുറുപ്പുകളുണ്ടെന്നാണ് കേള്‍വി. അമ്മയുടെ തലപ്പത്തിരിക്കുന്ന ചിലരെ മീര സോപ്പിട്ട് നിര്‍ത്തിയിരിക്കുന്നതിനാലാണ് പരസ്യ വിലക്ക് വരാത്തതെന്നും ചിലര്‍ പറയുന്നു.

ഷൂട്ടിങ് ലൊക്കേഷനുകളില്‍ വൈകിയെത്തുന്നതും ചിലപ്പോള്‍ വരാതിരിക്കുന്നതുമെല്ലാം നേരത്തേ തുടങ്ങി മീര സ്വന്തം സ്‌റ്റൈല്‍ ആക്കി മാറ്റിയിട്ടുണ്ട്. അമ്മ പരിപാടിയ്ക്കിടെയും ഇതുതന്നെയാണ് നടന്നത്.

സന്ത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വൈകിയെത്തിയ മീര സൂപ്പര്‍താരമായ മോഹന്‍ലാലിനെ വരെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ന്യൂസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ മീരയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തായാലും ഈ പോക്ക് പോയാല്‍ മീര അധികകാലം മലയാളസിനിമയില്‍ കാണില്ലെന്നകാര്യത്തില്‍ സംശയമേതുമില്ല.

English summary
Actress Meera Jasmine out from Ashiq Abu's big budget movie Gangster. Insted of Meera Rima Kallingal to dot the opposite role of Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos