twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെത്തിയില്ലെങ്കില്‍ മീരനന്ദന്‍ ഒരു ജേര്‍ണലിസ്റ്റായേനെ

    By Aswathi
    |

    'മുല്ല' എന്ന ചിത്രത്തില്‍ ധാവണിയുടുത്തെത്തിയ മീരനന്ദന്‍ മലയാളികള്‍ക്ക് ആദ്യം പരിചയം ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് മീര സിനിമയുടെ മാന്ത്രിക ലോകത്തെത്തുന്നത്. തെന്നിന്ത്യന്‍ ലോകത്തും തിരക്ക് കൂടയപ്പോള്‍ ഡിഗ്രികഴിഞ്ഞ് പഠിപ്പിലധികം ശ്രദ്ധക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഇപ്പോള്‍ മീര തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്തുകയാണ്.

    സിനിമയില്‍ എത്തിയില്ലായിരുന്നവെങ്കില്‍ താനൊരു മാധ്യമപ്രവര്‍ത്തകയായകുമായിരുന്നെന്നാണ് മീര നന്ദന്‍ പറയുന്നത്. ഇപ്പോഴും അതിനുള്ള സാധ്യതകള്‍ കുറവല്ല. മാസ് കമ്യൂണിക്കേഷന്‍ വിത്ത് ജേര്‍ണലിസം പിജി ചെയ്യുകയാണ് മീര നന്ദന്‍ ഈ ഷൂട്ടിങ് തിരക്കുകളിലും. സിനിമയിലെത്തിയപ്പോഴും പഠിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സെന്റ് തേരാസാസില്‍ ബി എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് ചേര്‍ന്നത്.

    meera-nandan

    ഷൂട്ടിംഗ് തിരക്കുകാരണം എന്നും ക്ലാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഡിഗ്രി കഴിഞ്ഞപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ് പി ജി ചെയ്യാമെന്ന് കരുതി. ആ ഗ്യാപ്പ് നീണ്ടു മൂന്നു വര്‍ഷമായി. കൂട്ടുകാരൊക്കെ പിജി കഴിഞ്ഞ് ജോലി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് മീരയ്ക്കും പഠിക്കാനുള്ള ആഗ്രഹം വീണ്ടും തോന്നിയത്. അങ്ങനെ മാസ് കമ്യൂണിക്കേഷന്‍ വിത്ത് ജേണലിസം പി. ജി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷനായാണ് ചെയ്യുന്നത്.

    എന്ത് കൊണ്ടാണ് ജേര്‍ണലിസം ഫീല്‍ഡ് തിരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോള്‍, മാസ് മീഡിയയോട് എനിക്ക് നേരത്തെ താല്പര്യമുണ്ടെന്നായിരുന്നു പ്രതികരണം. ഒരുപക്ഷേ സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ മീഡിയയുടെ ഏതെങ്കിലും മേഖലയില്‍ ജോലി ചെയ്യുമായിരുന്നു. മാസ്‌കമ്യൂണിക്കേഷന്‍ എന്ന് തനിച്ചൊരു ഓപ്ഷന്‍ എനിക്ക് ലഭിച്ചില്ല. അങ്ങനെ മാസ്സ് കമ്യൂണിക്കേഷന്‍ വിത്ത് ജേണലിസം തെരഞ്ഞെടുത്തതത്രെ.

    പഠനം തുടങ്ങിയിട്ടേയുള്ളൂ. പ്രിന്റ് മീഡിയയും വിഷ്വല്‍ മീഡിയയും രണ്ടും എനിക്കിഷ്ടമാണ്. മനസ്സിലുള്ളത് തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് ഞാന്‍. പറയാനുള്ളത് പറയേണ്ട സമയത്ത് പറയണം. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. അതുകഴിഞ്ഞ് പ്രതികരിച്ചിട്ട് കാര്യമില്ല. ശരി മാത്രം തുറന്നു പറയുന്ന ഒരാളായിരിക്കണം ഒരു പത്രപ്രവര്‍ത്തകന്‍- മീരനന്ദന്‍ പറഞ്ഞു.

    English summary
    Meera Nandan doing her PG, Mass Communication with Journalism under Manipal University.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X