» 

ഡോക്ടറായി മീരനന്ദന്‍ തെലുങ്കില്‍

Posted by:
Give your rating:

ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ നിന്നാണ് മീരാ നന്ദന്‍ അഭിനയത്തിലേക്ക് കടക്കുന്നത്. ദിലീപിന്റെ നായികയായി വേഷമിട്ട മുല്ല എന്ന ചിത്രത്തിലൂടെ തന്നെ തിരിച്ചറിയപ്പെട്ടു തുടങ്ങിയിരുന്നു. പിന്നീട് തെലുങ്കിലും കന്നടിയിലുമെല്ലാം അഭിനയിച്ച താരം പാട്ടിന്റെ മേഖലയിലേക്കും തിരിയുകയുണ്ടായി. ഇപ്പോള്‍ മമ്മൂട്ടി നായകനായ സയലന്റ്‌സ് എന്ന ചിത്രത്തിലെ 'മഴയായ്...' എന്നു തുടങ്ങുന്ന ഗാനം പാടിയതിന്റെ സന്തോഷത്തിലാണ് മീര.

പക്ഷെ അതിനിടയിലും അഭിനയവുമായി തിരക്കില്‍ തന്നെ. തെലുങ്കില്‍ നായികാ പ്രധാന്യമുള്ള ഒരു ചിത്രത്തില്‍ അഭിനയിക്കുന്ന തിരക്കിലാണ് മീര നന്ദന്‍. വിപ്ലവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് മീര എത്തുന്നത്. വളരെ ബോള്‍ഡായ ഒരു കഥാപാത്രം തെലുങ്കില്‍ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷവും മീര മറച്ചു വയ്ക്കുന്നില്ല.

മീര അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. പതിനാല് വയസ്സുള്ള ഗ്രാമീണ പെണ്‍കുട്ടി ഡോക്ടറാവുന്നതുവരെ അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അപ്രത്യക്ഷ സംഭവങ്ങളിലൂടെയാണ് കഥ. തന്റെ ശരീരഭാഷപോലും അതിന് വേണ്ടി തിട്ടപ്പെടുത്തിയിരിക്കുകയണെന്ന് മീര പറഞ്ഞു. ചിത്രത്തിന്റെ 90ശതമാനും ചിത്രീകരണവും കഴിഞ്ഞു.

നെറ്റ് വര്‍ക്ക് കണക്ഷനൊന്നും കിട്ടാത്ത ഒരു ഉള്‍ഗ്രാമത്തിലായിരുന്നു ചിത്രീകരണമെന്നും വളരെ ബുന്ധിമുട്ടിയാണ് ചെയ്തതെന്നും മീര പറയുന്നു. തെലുങ്ക നടന്‍ ജഗപതി ബാബുവാണ് ചിത്രത്തില്‍ മീരയുടെ നായകനായെത്തുന്നത്.

കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ് മീരയുടേതായി ഒടുവില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രം. ബ്ലാക് ഫോറസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കാറ്റും മഴയുമാണ് മറ്റൊരു മലയാളം ചിത്രം. ഇതുകൂടാതെ കന്നടയില്‍ രണ്ട് ചിത്രങ്ങളുമുണ്ട്.

Read more about: meera nandan, actress, malayalam, telugu, singer, song, silence, മീര നന്ദന്‍, നടി, മലയാളം, തെലുങ്ക്, പാട്ട്, ഗായിക, സയലന്‍സ്
English summary
Meera Nandan is all the more excited now as she is playing the lead in a yet to be tilted Telugu movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive