» 

സയലന്‍സിലൂടെ മീരയും പിന്നണിഗാനരംഗത്തേയ്ക്ക്

Posted by:
Give your rating:

നടി മീര നന്ദന്‍ ഒരു ഗായികകൂടിയാണെന്ന് അറിയാത്തവര്‍ അധികമുണ്ടാകില്ല. സംഗീതറിയാലിറ്റിഷോ വേദിയില്‍ നിന്നാണ് മീര സിനിമയിലേയ്ക്ക് എത്തുന്നത്. സ്റ്റേജ് പരിപാടികളിലും താരനിശകളിലുമെല്ലാം മീര എത്രയോ വട്ടം പാടിയിരിക്കുന്നു. പക്ഷേ സിനിമയില്‍ ഇതുവരെ മീരയ്ക്ക് പാടാന്‍ അവസരം ലഭിച്ചിട്ടില്ല. ആ കുറവ് ഇനി തീരാന്‍ പോവുകയാണ്. മമ്മൂട്ടി നായകനായ വികെ പ്രകാശ് ചിത്രം സയലന്‍സിലൂടെയാണ് മീര ആദ്യമായി പിന്നണിഗായികയാകുന്നത്.

ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിയ്ക്കുന്നത് രതീഷ് വേഗയാണ്. താനും സംവിധായകന്‍ വികെ പ്രകാശും ഒന്നിച്ചാണ് മീരയെക്കൊണ്ട് ഈ ഗാനം പാടിയ്ക്കുകയെന്ന തീരുമാനത്തിലെത്തിയതെന്ന് രതീഷ് പറയുന്നു. ഈ ഗാനത്തിന് പുതുമയുള്ള ശബ്ദവും വ്യത്യസ്തമായ ആലാപനശൈലിയും വേണമെന്ന് തോന്നി, അങ്ങനെയാണ് മീരയെക്കൊണ്ടുതന്നെ പാടിയ്ക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഈ ഗാനം മീര വളരെ മനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ എനിയ്ക്ക് സംശയമില്ല- രതീഷ് പറഞ്ഞു.

മഴയുടെ ഓര്‍മ്മകല്‍ വിലോലം പെയ്തുവോ...എന്നു തുടങ്ങുന്നതാണ് മീര ആലുപിച്ചിരിക്കുന്ന ഗാനം. മീരയ്ക്ക് അഭിനയത്തില്‍ മാത്രമല്ല സംഗീതമേഖലയിലും മികച്ചൊരു കരിയറിന് സാധ്യതയുണ്ടെന്നാണ് ഗാനാലാപനം കേട്ട് രതീഷും മറ്റുള്ളവരും പറഞ്ഞത്.

Read more about: meera nandan, silence, music, song, ratheesh vega, vk prakash, മീര നന്ദന്‍, സയലന്‍സ്, സംഗീതം, ഗാനം, രതീഷ് വേഗ, വികെ പ്രകാശ്, ഗായിക
English summary
The latest actor to croon her own song in Mollywood is Meera Nandan.Meera sung a number in VK Prakash’s Mammootty-Pallavi Joshi starrer 'Silence'
Please Wait while comments are loading...

Malayalam Photos

Go to : More Photos
Advertisement
Content will resume after advertisement