» 

നസ്‌റിയയെ മാറ്റി, മിയ ആസിഫിന്റെ നായിക

Posted by:

നേരം എന്ന ചിത്രത്തിന് ശേഷം നസ്‌റിയ നസീമിന് മലയാളത്തിലും തമിഴിലുമെല്ലാം തിരക്കോട് തിരക്കായിരുന്നു. എന്നു പറഞ്ഞാലും പോര. നല്ല ഡിമാന്റായിരുന്നു. യുവ നായകന്മാര്‍ക്കെല്ലാം നസ്‌റിയയോടൊപ്പം അഭിനയിക്കണമെന്നായി. ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍ക്ക് പുറമെ ആസിഫ് അലിയും ഒരു ചിത്രത്തില്‍ നസ്‌റിയയുടെ നായകനായി വേഷമിടുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു, ആസിഫ് അലിയെ നായകനാക്കി ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹായ് അയാം ടോണി എന്ന ചിത്രത്തിലെ നായിക നസ്‌റിയ നസീമല്ല. കല്യാണത്തിരക്കും മറ്റുകാരണം നസ്‌റിയ സിനിമയില്‍ നിന്ന സാവധാനം പിന്മാറുകയാണെന്ന് തോന്നുന്നു. ചിത്രത്തില്‍ നസ്‌റിയ നസീമിന് പകരം നായികയായെത്തുന്നത് മിയ ജോര്‍ജാണ്.

nazria-nazim-mia-george

ചേട്ടായീസിന് ശേഷം നായികാ നിരയിലേക്കുയര്‍ന്ന മിയ ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായി മാറിയിരിക്കുകയാണ്. റെഡ് വൈനിനു ശേഷം വീണ്ടും മോഹന്‍ലാല്‍ നായകനാകുന്ന മിസ്റ്റര്‍ ഫ്രോഡിലാണ് മിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയും ജയറാമും ഒന്നിച്ച സലാം കാശ്മീരാണ് ഒടുവില്‍ റിലീസായ മിയ ജോര്‍ജ് ചിത്രം,

ഹണി ബിയ്ക്ക ശേഷം ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹായ് അയാം ടോണി എന്ന ചിത്രത്തില്‍ ആസിഫിനെയും മിയയെയും കൂടാതെ ശ്രീനിവാസന്‍, ലെന, ലാല്‍, ബിജു മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എറണാകുളം ബാംഗ്ലൂര്‍ എന്നിവിടങ്ങിലാണ് ചിത്രീകരണം. സജിന്‍ ജാഫറിനൊപ്പം ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നതും ജൂനിയര്‍ ലാല്‍ തന്നെ.

Read more about: nazriya nazim, asif ali, hi i am tony, lal, malayalam, jean paul, നസ്‌റിയ നസീം, ആസിഫ് അലി, ഹായ് അയാം ടോണി, mia, മിയ
English summary
Mia George will be playing the female lead in the movie Hi I am Tony, while Asif Ali plays the male lead.
Please Wait while comments are loading...

Malayalam Photos

Go to : More Photos