twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ എസ്ര, കളക്ഷനില്‍ മാത്രമല്ല അബദ്ധങ്ങളിലും പിന്നിലല്ല!!! ഒന്നും രണ്ടുമല്ല 60 തെറ്റുകള്‍

    ചിത്രത്തിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന വീഡിയോ യൂടൂബിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

    By Jince K Benny
    |

    ഓരോ സിനിമയിലും നിരവധി അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ മുതല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമയില്‍ വരെ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. കൂടുതലും ചിത്രത്തിന്റെ ഷോട്ടുകളുടെ
    തുടര്‍ച്ചിയില്‍ സംഭവിക്കുന്ന പഴവുകളാണ് അവ.

    50 കാടി ക്ലബ്ബില്‍ ഇടം നേടിയ പൃഥ്വിരാജ് ചിത്രം എസ്രയായിലെ അബദ്ധങ്ങളാണ് ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത്. 60 അബദ്ധങ്ങളാണ് എസ്രയില്‍ സംഭവിച്ചിരിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നത്. ഓരോന്നും വ്യക്തമായി അടയാളപ്പെടുത്തിയ വീഡിയോ ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

    അണിയപ്രവര്‍ത്തകരുടെ പ്രതിബിംബം

    അണിയപ്രവര്‍ത്തകരുടെ പ്രതിബിംബം

    ഒട്ടനവധി സിനിമകളില്‍ സംഭവിക്കാറുള്ള പതിവ് അബദ്ധമാണ് പ്രതിബിംബങ്ങളില്‍ അണിയറ പ്രവര്‍ത്തകരെ കാണാം എന്നത്. എസ്രയിലും അതിന് കാര്യമായ മാറ്റമൊന്നും ഇല്ല. കൂടുതലും കാറുമായി ബന്ധപ്പെട്ട രംഗങ്ങളിലാണ് ഇത് പ്രകടമാകുന്നത്.

    സമയത്തിലെ വ്യത്യാസങ്ങള്‍

    സമയത്തിലെ വ്യത്യാസങ്ങള്‍

    എസ്രയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന പിഴവുകളിലൊന്ന് സമയവുമായി ബന്ധപ്പെട്ടാണ്. ചിത്രത്തിലെ ദൃശ്യങ്ങളില്‍ കാണുന്ന വാച്ചുകളിലും ക്ലോക്കുകളിലും സീനില്‍ പരാമര്‍ശിക്കുന്ന സമയങ്ങളില്‍ നിന്നും എപ്പോഴും
    വ്യത്യസ്തമായിരിക്കും. പലപ്പോഴും സെക്കന്‍ഡകള്‍ കൊണ്ട് മാറി വരുന്ന ഷോട്ടുകളില്‍ പോലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സീനില്‍ ഉപയോഗിക്കുന്ന ക്ലോക്കുകളിലേയും മറ്റും സമയം മാറാറുണ്ട്.

    പ്രതിബിംബങ്ങള്‍

    പ്രതിബിംബങ്ങള്‍

    സാധരണ രീതിയില്‍ നമ്മള്‍ കാണുന്ന പ്രതിബിംബങ്ങള്‍ അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ നിന്നും നേരെ എതിര്‍ ദിശയില്‍ ആയിരിക്കും ഉണ്ടാകുക. എന്നാല്‍ എസ്രയില്‍ പ്രതിബിംബങ്ങള്‍ അതേ അവസ്ഥയില്‍ തന്നെയാണ് കാണുന്നത്.
    അക്കാര്യത്തില്‍ ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല എന്ന് വേണം മനസിലാക്കാന്‍.

    കണ്ടിന്യുവിറ്റി അബദ്ധങ്ങള്‍

    കണ്ടിന്യുവിറ്റി അബദ്ധങ്ങള്‍

    ഒരു സീനിന്റെ ഷോട്ടുകളുടെ തുടര്‍ച്ചയില്‍ സംഭവിക്കുന്ന തെറ്റുകളാണ് കണ്ടിന്യുവിറ്റി അബദ്ധങ്ങള്‍. ഇവ സിനിമയില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇത്തരം പിശകുകള്‍ ഒഴിവാക്കാന്‍ ഇവ ശ്രദ്ധിക്കുന്നതിനായി ഒരു സംവിധാന സഹായി തന്നെ ഉണ്ട്. എന്നിട്ടും ഇത്തരം അബദ്ധങ്ങള്‍ ധാരാളം സംഭവിക്കുന്നുണ്ട്. എസ്രയിലും ഇവയ്ക്ക് മാറ്റമൊന്നും ഇല്ല.

    വസ്തുക്കളുടെ സ്ഥാന ഭ്രംശം

    വസ്തുക്കളുടെ സ്ഥാന ഭ്രംശം

    ഒരു രംഗത്ത് കാണുന്ന ഒരേ വസ്തുക്കള്‍ അതേ രംഗത്തിലെ വിവിധ ഷോട്ടുകളില്‍ വിവിധ രീതിയില്‍ ഇരിക്കുന്നത് കാണാം. ഷോട്ടുകള്‍ സംഭവങ്ങളുടെ ക്രമത്തില്‍ അല്ല ചിത്രീകരിക്കുന്നത് എന്നതിലാണ് ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നത്. ചില അബദ്ധങ്ങള്‍ നിസാരമാണെങ്കിലും മറ്റു ചിലത് വലിയ അബദ്ധങ്ങളാണ്.

    മറിഞ്ഞ് വീണ ഫാന്‍

    മറിഞ്ഞ് വീണ ഫാന്‍

    ചിത്രത്തിന്റെ തുടക്കത്തില്‍ താനെ കറങ്ങിത്തുടങ്ങുന്ന ഒരു ഫാന്‍ കാണിക്കുന്നുണ്ട്. കറങ്ങിത്തുടങ്ങിയ ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ മറിഞ്ഞ് വീഴുകയാണ്. എന്നാല്‍ അതേരംഗത്തിലെ തൊട്ടടുത്ത ഷോട്ടില്‍ ആ ഫാന്‍ കറങ്ങാതെ നേരെ നില്‍ക്കുന്നത് കാണാം.

    ഇടം കൈമാറി ഫോണ്‍

    ഇടം കൈമാറി ഫോണ്‍

    ആദ്യം ഫോണ്‍ ചെയ്യുമ്പോള്‍ ഇടത് കയ്യിലിരുന്ന ഫോണ്‍ തൊട്ടടുത്ത സെക്കന്റിലെ ഷോട്ടില്‍ വലത് കയ്യില്‍ ഇരിക്കുന്നത് കാണാം. തൊട്ടടുത്ത ഷോട്ടില്‍ വീണ്ടും ഫോണ്‍ ഇടത് കയ്യിലാകുന്നു. ചിത്രീകരണം എളുപ്പമാക്കന്‍ വേണ്ടി ഷോട്ടുകള്‍
    വിവധ സമയത്ത് ചിത്രീകരിക്കുമ്പോള്‍ ഇത്തരം നിസാരകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ട് പോകുന്നതാണ് അബദ്ധമായി മാറുന്നത്.

    അബദ്ധങ്ങളില്ലാതെ ഒരു സിനിമയും ഇല്ല

    അബദ്ധങ്ങളില്ലാതെ ഒരു സിനിമയും ഇല്ല

    സിനിമയിലെ അബദ്ധങ്ങളെ അക്കമിട്ട് നിരത്തി കാണിക്കുന്നുണ്ടെങ്കിലും ചിത്രത്തേയോ അണിയറ പ്രവര്‍ത്തകരേയും വിമര്‍ശിക്കുന്നതിനോ മോശമാക്കുന്നതിനോ അല്ല ഈ ശ്രമം. 'അബദ്ധങ്ങളില്ലാതെ ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ മോശമായി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ക്ലോസ് ചെയ്യാവുന്നതാണ്'എന്ന
    വാചകങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

    വീഡിയോ കാണാം...

    English summary
    There is more the 60 mistakes in Prithviraj's movie Ezra. A video pointing out those mistake were posted in youtube. All are continuety mistakes.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X