മിത്ര കുര്യന്‍ വിവാഹിതയാകുന്നു
തെന്നിന്ത്യന്‍ താരം മിത്ര കുര്യന്‍ വിവാഹിതയാകുന്നു. സംഗീത രംഗത്ത് പ്രശസ്തനായ വില്യംസ് ഫ്രാന്‍സാണ് മിത്രയുടെ വരന്‍. സൗഹൃദത്തില്‍ തുടങ്ങിയ പ്രണയമാണ് ഇപ്പോള്‍ വിവാഹം വരെ വന്നു നില്‍ക്കുന്നത്. ജനുവരി ആദ്യം വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്. സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കുന്നതുകൊണ്ട് ഡേറ്റ് പരസ്യമാക്കിയിട്ടില്ല.
വിസ്മയത്തുമ്പത്ത് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മിത്രയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡ് എന്ന ചിത്രമാണ്. മിത്രയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്, തുടര്‍ന്ന് വായിക്കൂ...

മിത്ര കുര്യന്‍ വിവാഹിതയാകുന്നു
പെരുമ്പാവൂര്‍ സ്വദേശിയായ കുര്യാന്റെയും ബേബിയുടെയും മകളായ മിത്രയുടെ യഥാര്‍ത്ഥ പേര് ഡാല്‍മ കുര്യന്‍ എന്നാണ്. ഡാനി കുര്യന്‍ എന്ന് പേരുള്ള സഹോദരനും മിത്രയ്ക്കുണ്ട്.

മിത്ര കുര്യന്‍ വിവാഹിതയാകുന്നു
വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലാണ് മിത്ര ആദ്യമായി മുഖം കാണിക്കുന്നത്. ഹോസ്റ്റലില്‍ റീത്ത മാത്യു എന്ന നായിക കഥാപാത്രത്തിന്റെ കൂട്ടുകാരിയുടെ ഒരു ചെറിയ വേഷം മാത്രം.

മിത്ര കുര്യന്‍ വിവാഹിതയാകുന്നു
ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് തന്നെ മിത്ര നായിക നിരയിലേക്ക് കയറി. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ പരീക്ഷിച്ചതിന് ശേഷം ഗുല്‍മാല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി അരങ്ങേറുന്നത്.

മിത്ര കുര്യന്‍ വിവാഹിതയാകുന്നു
സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന് ശേഷമാണ് മിത്രയ്ക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത്. ചിത്രത്തിന്റെ തമിഴ് റീമേക്കിലും മിത്ര തന്നെയാണ് സെക്കന്റ് നായികയുടെ വേഷമിട്ടത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് വരെ തമിഴകം നോമിനേറ്റ് ചെയ്തു.

മിത്ര കുര്യന്‍ വിവാഹിതയാകുന്നു
പിന്നീട് ചെറുതും വലുതുമായ ഒത്തിരി വേഷങ്ങള്‍ മലയാളത്തിലും തമിഴിലും മിത്ര ചെയ്തു. ഇപ്പോള്‍ ഒടുവില്‍ റിലീസായിരിക്കുന്ന ചിത്രമാണ് ഒരു കൊറിയന്‍ പടം.

മിത്ര കുര്യന്‍ വിവാഹിതയാകുന്നു
രണ്ട് വര്‍ഷം മുമ്പ് അമേരിക്കയിലെ ഒരു ഷോയില്‍ വച്ചാണ് ഇരുവരും തമ്മില്‍ കാണുന്നത്. ആദ്യം സൗഹൃദമായിരുന്നു. പിന്നീട് അത് പ്രണയത്തിന് വഴിമാറി.

മിത്ര കുര്യന്‍ വിവാഹിതയാകുന്നു
പ്രണയം വീട്ടിലറിയിച്ചപ്പോള്‍ അവര്‍ക്കൊരു എതിര്‍പ്പുമുണ്ടായില്ല. അങ്ങനെ ആ പ്രണയം വിവാഹത്തിലെത്തി നില്‍ക്കുന്നു.

മിത്ര കുര്യന്‍ വിവാഹിതയാകുന്നു
200 ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് വില്യംസ് ഫ്രാന്‍സ്. അഴലിന്റെ ആഴങ്ങളില്‍, നാട്ടു വഴിയോരത്തെ പൂമരക്കൊമ്പില്‍, നിന്നോടെനിക്കുള്ള പ്രണയം, തുടങ്ങിയ ഗാനങ്ങളില്‍ വില്യംസിന്റെ കരസ്പര്‍ശമുണ്ട്. കീബോര്‍ഡ് ആര്‍ട്ടിസ്റ്റാണ് വില്യംസ്

മിത്ര കുര്യന്‍ വിവാഹിതയാകുന്നു
തൃശ്ശൂക്കാരായ ഫ്രാന്‍സിന്റെയും മേഴ്‌സിയുടെയും മകനാണ് വില്യംസ്.

മിത്ര കുര്യന്‍ വിവാഹിതയാകുന്നു
കുടുംബിനിയായാലും അഭിനയം തുടരുമെന്ന് മിത്ര അറിയിച്ചു. കലയെ ഏറെ പ്രോത്സാഹിപ്പിക്കുന്നയാളാണത്രെ വില്യംസ്.


Click it and Unblock the Notifications











