» 

പുതുമകളോടെ ലാലിന്റെ ഡോ. സണ്ണി

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

തലയില്‍ ഒരു കെട്ടും കാഷായ വേഷവും, മുഖത്തെ ഗഹനത വിളിച്ചോതുന്ന കണ്ണടയും. ഇപ്പോള്‍ തന്നെ ആളെ പിടികിട്ടികാണുമല്ലോ. മോഹന്‍ലാല്‍ അനശ്വരമാക്കിയ ഡോ. സണ്ണി. മണിച്ചിത്രത്താഴിലെ ഡോ.സണ്ണി. സണ്ണി വീണ്ടുമെത്തുമ്പോള്‍ ഈ വേഷമൊന്നുമില്ല. കാഷായവേഷവും തലയില്‍കെട്ടൊന്നുമില്ല. ആകെയുള്ളത് ആ കണ്ണട മാത്രം.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലിയില്‍ പുതിയൊരു ഗെറ്റപ്പിലാണ് ഡോ. സണ്ണിയെ അവതരിപ്പിക്കുന്നത്. ഒരു തറവാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനു പരിഹാരം കാണാന്‍ തന്നെയാണ് സണ്ണി വരുന്നത്. പഴയതുപോലെ നകുലന്റെ പ്രശ്‌നം പരിഹരിക്കാന്‍ വന്നതുപോലെ അമേരിക്കയില്‍ നിന്നാണ് പ്രമുഖ സൈക്യാട്രിസ്റ്റായ സണ്ണി വരുന്നത്.

പുതുമകളോടെ ലാലിന്റെ ഡോ. സണ്ണി

മണിച്ചിത്രത്താഴിലെ സണ്ണിയാണ് മുഖ്യകഥാപാത്രമെങ്കിലും പ്രിയന്റെ ഗീതാഞ്ജലി ആദ്യചിത്രവുമായി കാര്യമായ ബന്ധമൊന്നുമില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ഡോ. സണ്ണിയെ മാത്രമേ കടമെടുത്തുള്ളൂ. മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രിയന്‍ പറയുന്നത്.

ആദ്യചിത്രത്തിനു കഥയെഴുതിയത് മധുമുട്ടമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കഥയും തിരക്കഥയുമെഴുതുന്നത് ഡെന്നീസ് ജോസഫാണ്. ആദ്യമായിട്ടാണ് ഡെന്നീസ് പ്രിയനുമായി ഒന്നിക്കുന്നത്. ജോഷിയുമായി ചേര്‍ന്ന് നിരവധി ഹിറ്റുകള്‍ ചെയ്തിട്ടുള്ള ഡെന്നീസ് ഇടവേളയ്ക്കു ശേഷം കരുത്തുറ്റ കഥയുമായി തിരിച്ചെത്തുകയാണ്.

ലാലിന്റെ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള സെവന്‍ ആര്‍ട്‌സ് വിജയകുമാറാണ് ഗീതാഞ്ജലിയും നിര്‍മിക്കുന്നത്. താളവട്ടം, മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു, അക്കരെ അക്കരെ അക്കരെ എന്നീ പ്രിയന്‍-ലാല്‍ ചിത്രങ്ങള്‍ നിര്‍മിച്ചത് സെവന്‍ ആര്‍ട്‌സ് ആയിരുന്നു.

മണിചിത്രത്താഴിലില്ലാത്ത നിരവധി താരങ്ങള്‍ പുതിയ ചിത്രത്തിലുണ്ട്. അതില്‍ പ്രധാനം സിദ്ദീഖിന്റെയും ഹരിശ്രീ അശോകന്റെയും സാന്നിധ്യമാണ്. തമിഴ്‌നടന്‍ നാസറും പ്രധാന വേഷം ചെയ്യുന്നുണ്ട്. മണിചിത്രത്താഴില്‍ തിലകന്‍ ചെയ്തതുപോലെയൊരു വേഷമാണ് നാസറിന്. യുവനടന്‍ നിഷാനും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more about: mohan lal, priyadarsan, geethanjali, joshi, മോഹന്‍ ലാല്‍, ഗീതാഞ്ജലി, പ്രിയദര്‍ശന്‍, മണിച്ചിത്രത്താഴ്, ജോഷി
English summary
Mohan Lal is new getup in Priyadarsan's Geethanjali.

Malayalam Photos

Go to : More Photos