»   » മോഹന്‍ലാലിന് അക്ഷയ് കുമാര്‍ എങ്ങനെ പകരക്കാരനാകും, പ്രിയദര്‍ശന്‍ ആ രഹസ്യം വെളിപ്പെടുത്തുന്നു!

മോഹന്‍ലാലിന് അക്ഷയ് കുമാര്‍ എങ്ങനെ പകരക്കാരനാകും, പ്രിയദര്‍ശന്‍ ആ രഹസ്യം വെളിപ്പെടുത്തുന്നു!

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ് ഒപ്പം. സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ഒപ്പം ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു.

Written by: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ് ഒപ്പം. സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ഒപ്പം ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു. ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ ബോളിവുഡ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രിയദര്‍ശന്റെ 91ാമത്തെ ചിത്രത്തില്‍ അക്ഷയ് കുമാറാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് ആദ്യമായല്ല മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബോളിവുഡ് റീമേക്കില്‍ അക്ഷയ് കുമാര്‍ നായകനാകുന്നത്. മുമ്പ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത ഒത്തിരി ചിത്രങ്ങളില്‍ അക്ഷയ് കുമാറായിരുന്നു നായകന്‍. അടുത്തിടെ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ ആ രഹസ്യം വെളിപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് വായിക്കൂ...


 ഒപ്പം റീമേക്കിങില്‍

ഒപ്പം റീമേക്കിങില്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഏറ്റവും പുതിയ ചിത്രമായ ഒപ്പം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. അക്ഷയ് കുമാറാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന്റെ വേഷം അവതരിപ്പിക്കുന്നത്.


മോഹന്‍ലാലിന്റെ പകരക്കാരന്‍

മോഹന്‍ലാലിന്റെ പകരക്കാരന്‍

ഒപ്പം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെന്ന് തീരുമാനിച്ചതിന് ശേഷം ഒത്തിരി പേര്‍ തന്നോട് ചോദിക്കുകയുണ്ടായി. ഒപ്പത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ബോളിവുഡില്‍ നിന്ന് ആരെ പരിഗണിക്കുമെന്ന്- പ്രിയദര്‍ശന്‍ പറയുന്നു.


 മോഹന്‍ലാലിന്റെ പ്രകടനം പോലെ

മോഹന്‍ലാലിന്റെ പ്രകടനം പോലെ

മോഹന്‍ലാലിന്റെ പ്രകടനം പോലെ ബോളിവുഡില്‍ നിന്ന് താന്‍ ആരെയും പ്രതീക്ഷിക്കുന്നില്ല. പക്ഷേ മോഹന്‍ലാലും ഞാനും ഒരുമിച്ച ചെയ്ത ചിത്രങ്ങളുടെ റീമേക്ക് എല്ലാം ചെയ്തിരിക്കുന്നത് അക്ഷയ് കുമാറാണ്. പൂര്‍ണമായും ലാലിന്റെ പ്രകടനം പോലെയാകുമെന്ന് ഞാന്‍ പറയുന്നില്ല- പ്രിയദര്‍ശന്‍.


50 ശതമാനം

50 ശതമാനം

അതില്‍ 50 ശതമാനം ലാലിന്റെ അഭിനയം സാധ്യമാകുന്നത് അക്ഷയ് കുമാറിനാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു.


മോഹന്‍ലാലിന്റെ പകരക്കാരനായി

മോഹന്‍ലാലിന്റെ പകരക്കാരനായി

ഖരം മസാല-ബോയിങ് ബോയിങ്, ഭഗാം ഭാഗ്-നാടോടിക്കാറ്റ്, ബൂള്‍ ബുലയ്യ-മണിചിത്രത്താഴ്, ഖട്ട മീത്ത-വെള്ളാനകളുടെ നാട് തുടങ്ങിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബോളിവുഡ് റീമേക്കില്‍ അക്ഷയ് കുമാറായിരുന്നു നായകന്‍.അക്ഷയ് കുമാറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mohanlal and Akshay Kumar have in common, Priyadarshan says.
Please Wait while comments are loading...

Malayalam Photos

Go to : More Photos