twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങള്‍ക്കറിയാമോ, മോഹന്‍ലാല്‍ ഭയന്നോടിയ നടനാണ്?

    By Aswathi
    |

    മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയെ കുറിച്ച് പറഞ്ഞു ഫലിപ്പിക്കാന്‍ ചിലപ്പോള്‍ വാക്കുകള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ ആ നടനോട് ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ബഹുമാനവും ആദരവുമുണ്ട്. അരുതാത്തതൊന്ന് മോഹന്‍ലാലിന് സംഭവിയ്ക്കാനും ആരാധകര്‍ സമ്മതിക്കില്ല.

    ഇതുകൊണ്ട് ഭയന്നോടേണ്ടി വന്നത് മോഹന്‍ലാലിനാണ്. 2008 ലാണ് സംഭവം. അഭിനയത്തിന് പുറമെ, പാട്ടിനോടും ഡാന്‍സിനോടും, മാജിക്കിനോടും വലിയ താത്പര്യമുള്ള വ്യക്തിയാണ് മോഹന്‍ലാല്‍ എന്നത് അറിയാവുന്ന കാര്യമാണല്ലോ.

    mohanlal

    അങ്ങനെയാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ കീഴില്‍ 2008 ല്‍ 18 മാസത്തെ മാജിക്ക് കോഴ്‌സ് പഠിക്കാന്‍ ലാല്‍ തീരുമാനിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് ഒരു മാജിക്ക് പരിപാടി നടത്താന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തീരുമാനിക്കുകയുണ്ടായി.

    ബേണിങ് ഇല്ലൂഷ്യന്‍ എന്ന സ്റ്റണ്ട് മാജിക്കില്‍ അഭിനയിക്കേണ്ടത് മോഹന്‍ലാല്‍ ആണ്. സംഭവം വളരെ അപകടകരമാണെന്ന് അറിഞ്ഞപ്പോള്‍ ഫാന്‍സ് അടക്കമുള്ള ആളുകള്‍ ഇതിനെതിരെ രംഗത്ത് വന്നു. ലാല്‍ ഈ മാജിക്ക് ചെയ്യരുത് എന്നായിരുന്നു നിര്‍ബന്ധം. അങ്ങനെ തിരുവനന്തപുരത്തെ പരിപാടി ഉപേക്ഷിക്കേണ്ടിവന്നു.

    മാജിക്കിനെയല്ല, അതേ തുടര്‍ന്നുള്ള വിവാദങ്ങളെ ഭയന്നാണ് ലാല്‍ പിന്മാറിയത്. എങ്കിലും മാജിക്കിനോടുള്ള ലാലിന്റെ അടങ്ങാത്ത മോഹം അവസാനിച്ചിരുന്നില്ല. അധികം റിസ്‌ക്ക് ഇല്ലാത്ത മാജിക്കുകള്‍ കോഴിക്കോട്ടെ വീഡിയോ പാര്‍ക്കിലും കിന്‍ഫ്ര ഫിലിം കോംപ്ലക്‌സിലും തിരുവനന്തപുരത്തുമൊക്കെ ലാല്‍ നടത്തിയിട്ടുണ്ട്.

    English summary
    In 2008, Mohanlal underwent 18 months of escape artist training under famous magician Gopinath Muthukad. He had planned to perform a stunt called Burning Illusion in Thiruvananthapuram, however due to pressure from various quarters including fans this was cancelled later on criticisms and allegations that it is an extremely dangerous act.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X