twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനാകുന്നു?

    By Aswathi
    |

    മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിയ്ക്കുന്നു എന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം പട്ടാള കഥയെ അടിസ്ഥാനമാക്കിയല്ലെന്നും, പൂര്‍ണമായും ഒരു കുടുംബ ചിത്രമാണെന്നുമാണ് കേട്ടിരുന്നത്.

    എന്നാല്‍ അങ്ങനെയല്ല. മേജര്‍ രവി - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന അഞ്ചാമത്തെ ചിത്രവും പട്ടാള ജീവിതത്തെ ആസ്പദമാക്കിയായിരിക്കും. ചിത്രത്തില്‍ മേജര്‍ മഹാദേവനായി തന്നെ മോഹന്‍ലാല്‍ എത്തും. 1971 ലെ ഇന്തോ-പാക് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം.

    mohanlal-major-mahadevan

    കീര്‍ത്തി ചക്ര എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും മേജര്‍ രവിയും ആദ്യമായി ഒന്നിച്ചത്. നിരൂപക പ്രശംസയും നേടി ചിത്രം ബോക്‌സോഫീസീല്‍ മികച്ച വിജയം നേടി. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രവും പ്രേക്ഷകര്‍ക്ക് സുപരിചിതനായി.

    കീര്‍ത്തി ചക്രയ്ക്ക് ശേഷം കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഈ കൂട്ടു കെട്ട് ഒന്നിച്ചു. അപ്പോഴേക്കും മേജര്‍ മഹാദേവന്‍ കേണല്‍ മഹാദേവനായിരുന്നു. കാണ്ഡഹാറില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും എത്തിയിരുന്നു. എന്നാല്‍ കീര്‍ത്തി ചക്രയുടെ വിജയം ആവര്‍ത്തിക്കാന്‍ പിന്നീട് വന്ന മൂന്ന് ചിത്രങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല.

    പൃഥ്വിരാജ് നായകനായ പിക്കറ്റ് 43 യാണ് മേജര്‍ രവിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. വൈകാതെ മോജര്‍ രവി മേജര്‍ മഹാദേവനിലൂടെ മറ്റൊരു ഹിറ്റ് സമ്മാനിക്കും എന്ന് പ്രതീക്ഷിയ്ക്കാം.

    English summary
    According to latest reports, Mohanlal is all set to play Major Mahadevan once again. If the reports are to be believed, the actor will once again play the popular character in Major Ravi's upcoming war movie, which is based on the 1971 Indo-Pakistan war. But the makers are yet to confirm the reports.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X