twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് മലയാളികള്‍ ഒഴിവാക്കിയ മോഹന്‍ലാലിനെ തമിഴരും തെലുങ്കരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു!

    By Rohini
    |

    മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പഴമക്കാര്‍ പറയും. പക്ഷെ അപ്പുറത്തെ വീട്ടില്‍ പൂത്താല്‍ ചിലപ്പോള്‍ നല്ല മണുണ്ടാവും. ആ അവസ്ഥ നേരിട്ട നടനാണ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍.

    മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണണം, സിദ്ധിഖിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണണം, സിദ്ധിഖിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍

    ദൗത്യം എന്ന മോഹന്‍ലാലിന്റെ സിനിമയെ കുറിച്ചാണ് പറയുന്നത്. മലയാളത്തില്‍ റിലീസ് ചെയ്ത ദൗത്യത്തിന് കേരളത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും, ചിത്രം തമിഴിലും തെലുങ്കിലും വമ്പന്‍ ഹിറ്റായിരുന്നു.

    മോഹന്‍ലാലിനെയും ബാഹുബലിയെയും കളിയാക്കുന്ന കെആര്‍കെയെ ബാന്‍ ചെയ്യണമെന്ന് സഞ്ജയ് ദത്ത്മോഹന്‍ലാലിനെയും ബാഹുബലിയെയും കളിയാക്കുന്ന കെആര്‍കെയെ ബാന്‍ ചെയ്യണമെന്ന് സഞ്ജയ് ദത്ത്

    ആ യഥാര്‍ത്ഥ സംഭവം

    ആ യഥാര്‍ത്ഥ സംഭവം

    കൊച്ചി ലേവല്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന ഒരു ഹെലികോപ്റ്റര്‍ ശബരിമല വനത്തില്‍ കാണാതായി. പെട്ടന്ന് ചെന്നെത്താന്‍ കഴിയാത്ത കൊടും വനത്തിലായിരുന്നു ഹെലികോപ്റ്റര്‍ ചെന്നുവീണത്. പലതരത്തില്‍ അന്വേഷണം നടത്തിയിട്ടും ഹെലികോപ്റ്റര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടം നടന്ന് പന്ത്രണ്ടാം ദിവസമാണ് തകര്‍ന്ന ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.

    ദൗത്യം എന്ന ചിത്രം

    ദൗത്യം എന്ന ചിത്രം

    ഈ സംഭവത്തെ ആസ്പദമാക്കിയാണ് പരസ്യകലാ സംവിധായകനായ ഗായത്രി അശോകന്‍ ദൗത്യത്തിന് തിരക്കഥ എഴുതിയത്. അശോകന്റെ ആദ്യത്തെതും അവസാനത്തെയും രചനയില്‍ പുറത്ത് വന്ന ചിത്രമാണ് ദൗത്യം. പി അനിലായിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. മോഹന്‍ലാല്‍ സുരേഷ് ഗോപി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി.

    വിമര്‍ശനങ്ങള്‍

    വിമര്‍ശനങ്ങള്‍

    എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ മലയാളികള്‍ക്ക് അത്ര പോര എന്ന അഭിപ്രായമായി. ലോകത്തെ ആകെ ഞെട്ടിച്ച റാംപോ എന്ന ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയാണ് ദൗത്യം എന്ന് ഒരു കൂട്ടര്‍ വിമര്‍ശിച്ചു. അല്ല, മോഹന്‍ലാലിന്റെ തന്നെ മൂന്നാം മുറയുടെ പകര്‍പ്പാണെന്നുമൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.

    അന്യഭാഷയില്‍

    അന്യഭാഷയില്‍

    എന്നാല്‍ അന്യഭാഷയില്‍ ദൗത്യം സ്വീകരിക്കപ്പെട്ടു. ദൗത്യത്തിന്റെ തെലുങ്ക് റീമേക്കിന് ലഭിച്ചത് പതിനഞ്ച് ലക്ഷം രൂപയായിരുന്നു. അടവിലു അഭിമന്യുഡു എന്ന പേരില്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും, ക്യാപ്റ്റന്‍ ദേവാരം എന്ന പേരില്‍ തമിഴിലേക്ക് ഡബ്ബ് ചെയ്തപ്പോഴും മിന്നുന്ന വിജയമായിരുന്നു ദൗത്യം നേടിയത്.

    ജേക്കബ് തോമസ് തിരിച്ചു വരും? വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയിട്ടില്ല, അപ്പോള്‍ ബെഹ്‌റ?

    English summary
    Mohanlal Film 'Douthyam' Was A Blockbuster In Tamil And Telugu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X