twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റഹ്മാനെ കാത്തിരുന്ന് മോഹന്‍ലാല്‍ സെറ്റില്‍ ഉറങ്ങിപ്പോയി; ക്ഷമ പറഞ്ഞ നടനോട് മോഹന്‍ലാലിന്റെ മറുപടി

    By Rohini
    |

    കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട റഹ്മാന്‍ നാളത്തെ യുവ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് അന്നത്തെ പ്രേക്ഷകര്‍ വിധിയെഴുതിയിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും റഹ്മാന്‍ വെല്ലുവിളിയാകും എന്ന് പറഞ്ഞവര്‍വരെയുണ്ട്.

    ചേച്ചിയെ പോലെ കണ്ട നടി തൊട്ടഭിനയിച്ചതിന് എന്നെ മോശക്കാരനാക്കി; റഹ്മാന്‍ വെളിപ്പെടുത്തുന്നു

    റഹ്മാന്‍ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടി ഓടി അഭിനയിക്കുന്ന എണ്‍പതുകളുടെ തുടക്കം. ആ സമയത്താണ് മോഹന്‍ലാലിനൊപ്പം ശശികുമാര്‍ സംവിധാനം ചെയ്യുന്ന ഇവിടെ തുടങ്ങുന്നു എന്ന ചിത്രത്തില്‍ റഹ്മാന്‍ കാരാറൊപ്പ് വയ്ക്കുന്നത്.

    ഇവിടെ തുടങ്ങുന്നു എന്ന ചിത്രം

    ഇവിടെ തുടങ്ങുന്നു എന്ന ചിത്രം

    ഗംഭീര വിജയമായ രജനികാന്ത് നായകനായ മേരി അദാലത്ത് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് ഇവിടെ തുടങ്ങുന്നു. ജെ ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനികാന്തിന്റെ വേഷത്തില്‍ മോഹന്‍ലാലും ഉപനായകനായി റഹ്മാനുമാണ് എത്തിയത്.

    റഹ്മാന്റെ തിരക്കുകള്‍

    റഹ്മാന്റെ തിരക്കുകള്‍

    അന്ന് റഹ്മാന്‍ ഒമ്പതോളം സിനിമകളില്‍ കരാറൊപ്പ് വച്ചിരുന്നു. അതില്‍ അഞ്ച് ചിത്രങ്ങള്‍ മോഹന്‍ലാലിനൊപ്പവും. സമയം കണ്ടെത്തി ഓരോ ചിത്രവും പൂര്‍ത്തിയാക്കി വരുന്ന തിരക്കിലാണ് റഹ്മാന്‍.

    മോഹന്‍ലാല്‍ സെറ്റിലെത്തി

    മോഹന്‍ലാല്‍ സെറ്റിലെത്തി

    മനസ്സറിയാതെ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് മോഹന്‍ലാല്‍ ഇവിടെ തുടങ്ങുന്ന എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് ആദ്യമായി എത്തുന്നത് രാത്രി പത്തരയോടെയാണ്. ഉച്ച വരെയുള്ള സീനുകള്‍ തീര്‍ത്ത് റഹ്മാന്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി പോയിരിയ്ക്കുകയായിരുന്നു. രാത്രി 11 മണിയോടെ എത്താം എന്ന ഉറപ്പിലാണ് റഹ്മാനെ സംവിധായകന്‍ വിട്ടത്.

    റഹ്മാന്‍ എത്തിയില്ല.. ലാല്‍ ഉറങ്ങി

    റഹ്മാന്‍ എത്തിയില്ല.. ലാല്‍ ഉറങ്ങി

    പതിനൊന്നര മണി കഴിഞ്ഞിട്ടും റഹ്മാന്‍ എത്തിയില്ല. ഒടുവില്‍ എത്തുമ്പോള്‍ പന്ത്രണ്ടര കഴിഞ്ഞിരുന്നു. വന്നപാടെ റഹ്മാന്‍ മോഹന്‍ലാലിനെ തിരക്കി. ലൊക്കേഷനിലെ ബഹളങ്ങളില്‍ നിന്നെല്ലാം ദൂരെ മാറി ഒരു ചെയറിട്ട് പൊലീസ് വേഷത്തില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു ലാല്‍.

    ക്ഷമ പറഞ്ഞപ്പോള്‍

    ക്ഷമ പറഞ്ഞപ്പോള്‍

    റഹ്മാന്‍ വേഗം ചെന്ന് ലാലിനെ പതിയെ തട്ടി വിളിച്ച് വൈകിയതിന് ക്ഷമ പറഞ്ഞപ്പോള്‍ സ്വതസിദ്ധമായ ചിരിയോടെ സാരമില്ല എന്ന് പറഞ്ഞുകൊണ്ട് ലാല്‍, ക്യാമറമാനോട് ലൈറ്റപ്പ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അത്രയേറെ എളിമയുള്ള നടനാണ് മോഹന്‍ലാല്‍.

    English summary
    During the shooting time of Ivide Thudangunu, Mohanlal had to wait for about two hours for Rahman who was shuttling between the shooting locations oh his other movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X