»   » മോഹന്‍ലാല്‍ അമുല്‍ ബേബിയാണെന്ന് സംവിധായകന്‍ ഭദ്രന്‍, എന്തുകൊണ്ട് അങ്ങനെ പറയുന്നു ?

മോഹന്‍ലാല്‍ അമുല്‍ ബേബിയാണെന്ന് സംവിധായകന്‍ ഭദ്രന്‍, എന്തുകൊണ്ട് അങ്ങനെ പറയുന്നു ?

Written by: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ കുറിച്ച് ചോദിയ്ക്കുമ്പോള്‍ അടുത്ത് പരിചയമുള്ളവര്‍ ആദ്യം പറയുന്നത് അദ്ദേഹത്തിന്റെ കുട്ടിത്തമുള്ള പെരുമാറ്റത്തെ കുറിച്ചാണ്. എന്നാല്‍ കഥാപാത്രമാകാന്‍ വരുന്ന മോഹന്‍ലാലിനെ കുറിച്ച് പറയവെയാണ് സംവിധായകന്‍ ഭദ്രന്‍ മോഹന്‍ലാലിനെ ഒരു കുട്ടിയുമായി താരതമ്യപ്പെടുത്തിയത്.

തിയേറ്ററില്‍ പോയി സിനിമ കാണാത്ത മോഹന്‍ലാല്‍, അങ്കമാലീ ഡയറീസിനെ കുറിച്ച് പറഞ്ഞത്

ലാലിനെ നായകനാക്കി സ്പടികം പോലൊരു മികച്ച ചിത്രമൊരുക്കിയ സംവിധായകനാണ് ഭദ്രന്‍. അങ്കിള്‍ ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് ചിത്രങ്ങള്‍. ലാലിനെ കുറിച്ച് ഭദ്രന്‍ പറയുന്നത് എന്താണെന്ന് വായിക്കാം...

അമുല്‍ ബേബിയാണ്

അമുല്‍ ബേബിയാണ്

ഒരു സിനിമ ചെയ്യാന്‍ വേണ്ടി മോഹന്‍ലാല്‍ സെറ്റിലെത്തിയാല്‍ ഒരു അമുല്‍ ബേബിയെ പോലെയാണ്. എത്ര പ്രയാസമുള്ള രംഗങ്ങളും ഒരു മടിയുമില്ലാതെ, വളരെ നിസാരമെന്ന് തോന്നിയ്ക്കും വിധം ലാല്‍ ചെയ്യും. വീട്ടിലുള്ള ഒരു പ്രശ്‌നവും കുട്ടികളെ ബാധിയ്ക്കില്ലല്ലോ.. അത് പോലെയാണ് ലാലും. ആ സിനിമയുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നമുണ്ടെങ്കിലും അതൊന്നും ലാലിനെ ബാധിയ്ക്കില്ല. സംവിധായകന് എന്ത് വേണം.. അത് റെഡി.. അളവിനനുസിച്ച് ലാല്‍ അത് നല്‍കും.

കാര്യങ്ങള്‍ മനസ്സിലാക്കും

കാര്യങ്ങള്‍ മനസ്സിലാക്കും

സംവിധായകനെ തൃപ്തിപ്പെടുത്താനും കഴിവുള്ള നായകനാണ് മോഹന്‍ലാല്‍. ഒരു രംഗം സംവിധായകന് തൃപ്തിയായില്ല എന്ന് ഒരു നോട്ടം കൊണ്ട് ലാല്‍ മനസ്സിലാക്കും. വിനയത്തോട് വന്ന് ചോദിച്ച്, ആ രംഗം സംവിധായകന് വേണ്ട രീതിയില്‍ ലാല്‍ അഭിനയിച്ചു കൊടുക്കും, ഒരു മടിയും കൂടാതെ.

ഓരോ സിനിമയും പുതിയ കൗതുകം

ഓരോ സിനിമയും പുതിയ കൗതുകം

ഒരുപാട് സിനിമകളില്‍ അഭിനയിച്ച് പഴക്കവും തഴക്കവും വന്ന നടനാണ് മോഹന്‍ലാല്‍. വലിയ വലിയ സംവിധായകര്‍ക്കൊപ്പം ലാല്‍ ജോലി ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഓരോ പുതിയ സിനിമയുടെ സെറ്റിലും ലാല്‍ എത്തുന്നത് പുതുമുഖ നടനായിട്ടാണ്. എല്ലാ കാര്യങ്ങളെയും വളരെ കൗതുകത്തോടെ നോക്കി കാണുന്ന നടന്‍. അതാണ് മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഗുണം. അങ്ങനെ ഓരോ സിനിമയും കൗതുകത്തോടെ കാണുന്നത് കൊണ്ടാണ് ഓരോ സിനിമയിലും ലാലിന് വ്യത്യസ്തത കൊണ്ടു വരാന്‍ കഴിയുന്നത്.

മോഹന്‍ലാലുമായി താരതമ്യം ചെയ്യുമ്പോള്‍

മോഹന്‍ലാലുമായി താരതമ്യം ചെയ്യുമ്പോള്‍

ഓരോ സിനിമയിലും മോഹന്‍ലാല്‍ മെച്ചപ്പെട്ട് മെച്ചപ്പെട്ട് വരികയാണ്. അതുകൊണ്ട് തന്നെ അദ്ദേഹവുമായി മറ്റൊരു താരത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ല. മോഹന്‍ലാല്‍ ചമ്മുന്നതും, വേദനിയ്ക്കുന്നതുമൊക്കെ കാണുമ്പോള്‍ നമ്മള്‍ക്കും ആ അനുഭവം ഉണ്ടാവും. ഇന്ന് ഒരു നടനും ആ കഴിവ് കിട്ടിയിട്ടില്ല. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് തുടങ്ങിയ നടന്മാര്‍ക്കൊക്കെ കഴിവുണ്ട്. പക്ഷെ ലാലിനോളം ആരും വരില്ല എന്നും ഭദ്രന്‍ പറഞ്ഞു.

English summary
Mohanlal is like a amul baby says Bhadran
Please Wait while comments are loading...

Malayalam Photos

Go to : More Photos