»   » മമ്മൂട്ടിയെ കണ്ടിട്ടാണ് മോഹന്‍ലാല്‍ 'ഡയലോഗ്' പറയാന്‍ പഠിച്ചതെന്ന് ഫാസില്‍

മമ്മൂട്ടിയെ കണ്ടിട്ടാണ് മോഹന്‍ലാല്‍ 'ഡയലോഗ്' പറയാന്‍ പഠിച്ചതെന്ന് ഫാസില്‍

Written by: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ രണ്ട് നെടുന്തൂണുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അഭിനയത്തില്‍ ഇരുവര്‍ക്കും അവരുടേതായ രീതികളുണ്ട്. ഈ രണ്ട് പ്രകത്ഭരെയും നായകന്മാരാക്കി ഒത്തിരി ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ഫാസില്‍. അതുകൊണ്ട് തന്നെ അഭിനയത്തിന്റെ കാര്യത്തില്‍ ലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യാന്‍ ഫാസിലിന് കഴിയും.

ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍

ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നില്‍ക്കുകയായിരുന്നു എന്ന് ഒരു അവസരത്തില്‍ ഫാസില്‍ പറഞ്ഞിരുന്നു. അതേ സമയം മമ്മൂട്ടിയുടെ വോയിസ് മോഡുലേഷനോട് പിടിച്ചു നില്‍ക്കാന്‍ മോഹന്‍ലാലിനും കഴിയില്ല. ലാല്‍ അത് പഠിച്ചത് മമ്മൂട്ടിയില്‍ നിന്നാണെന്നാണ് ഫാസില്‍ പറയുന്നത്.

മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരാളില്ല

വോയ്‌സ് മോഡുലേഷനില്‍ മലയാളത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മറ്റൊരു നടനില്ല എന്നാണ് ഫാസിലിന്റെ അഭിപ്രായം. സംഭാഷണത്തില്‍ കൃത്യമായ വികാരനിയന്ത്രണങ്ങള്‍ വിജയകരമായി നടപ്പാക്കിയതാണ് മമ്മൂട്ടിയെ എതിരാളികളില്ലാത്ത നടനായി വളര്‍ത്തിയത്.

ആ ചിത്രം മുതല്‍

ഞാന്‍ സംവിധാനം ചെയ്ത 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' എന്ന ചിത്രം മുതലാണ് മമ്മൂട്ടി വോയിസ് മോഡുലേഷനില്‍ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് ഫാസില്‍ പറയുന്നു. 1987 ലാണ് ഈ ചിത്രം റിലീസാകുന്നത്

സത്യനും ശ്രീനിയും പറഞ്ഞത്

ഒരുദിവസം എറണാകുളം ബി ടി എച്ചില്‍ പോയപ്പോള്‍ അവിടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഉണ്ട്. അവര്‍ തലേദിവസമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കണ്ടത്. എന്നെ കണ്ടയുടനെ പറഞ്ഞു, 'ഞങ്ങള്‍ മോഹന്‍ലാലിന്റെയടുത്ത് പറയാനിരിക്കുകയായിരുന്നു, അതിലെ മമ്മൂട്ടിയുടെ വോയിസ് മോഡുലേഷന്‍ അപാരമാണ്. അതൊന്ന് കേട്ടുനോക്കാന്‍'

ലാലിനോട് പറഞ്ഞു

ഇക്കാര്യം ഞങ്ങള്‍ ലാലിനോട് പറഞ്ഞു. പിന്നീട് മോഹന്‍ലാല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കാണുകയും ലാലിന്റെ വോയിസ് മോഡുലേഷനില്‍ മാറ്റമുണ്ടാകുകയും ചെയ്തു'- ഫാസില്‍ പറഞ്ഞു

 

 

English summary
Mohanlal Learnt Voice Modulation From Mammootty says Fazil
Please Wait while comments are loading...

Malayalam Photos

Go to : More Photos