twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്

    By Sanviya
    |

    മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഫാസില്‍ 1993ല്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശ്‌സത്മായ ആലമൂട്ടില്‍ തറവാട്ടില്‍ നടന്ന ഒരു ദുരന്തക്കഥയും ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുന്നു. മധുമുട്ടമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭഷാണവും ഒരിക്കിയത്. ചിത്രത്തെ കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ മുമ്പേ പുറത്ത് വന്നതാണ്.

    മധുമുട്ടന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ചിത്രത്തിലേക്കുള്ള കഥാപാത്രങ്ങളെ കണ്ടെത്താനാണ് ഫാസില്‍ ഏറെ പ്രയാസപ്പെട്ടതത്രേ. എന്നാല്‍ കേന്ദ്ര കഥാപാത്രം ശോഭനയെ ഫാസില്‍ ആദ്യം തന്നെ മനസില്‍ കണ്ടിരുന്നു. ചിത്രത്തില്‍ മനശാസ്ത്രഞ്ജന്‍ സണ്ണിയുടെ വേഷം ചെയ്യാന്‍ ഒരാളെ കണ്ടത്തുക സംവിധായകൻ ഫസിലിന് ഒരു വെല്ലുവിളി കൂടിയായിരുന്നു. മോഹന്‍ലാല്‍ ഇത്തരത്തില്‍ ഒരു വേഷം ചെയ്യാന്‍ തയ്യാറുകമൊ?

     മോഹന്‍ലാല്‍ കഥ വായിച്ചു

    ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്

    ഇടവേളയ്ക്ക് ശേഷമാണ് സണ്ണി എന്ന കഥാപാത്രം വരുന്നത്. അതുക്കൊണ്ട് തന്നെ മോഹന്‍ലാല്‍ ഈ വേഷം ചെയ്യാന്‍ തയ്യാറാകുമൊ എന്ന് ഫാസിലിന് സംശയമുണ്ടായിരുന്നു. പക്ഷേ കഥ വായിച്ചതും ഉടന്‍ തന്നെ മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു.

     ശ്രീദേവിയെ കണ്ടത്താന്‍

    ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്

    വിനയ പ്രസാദ് അവതരിപ്പിച്ച ശ്രീദേവിയുടെ വേഷം ചെയ്യാന്‍ പലരും പരിഗണിച്ചിരുന്നു. അതിന് ശേഷമാണ് വിനയ പ്രാസാദിനെ ഫാസില്‍ കണ്ടത്തിയത്.

    ശ്രീധറിന്റെ വേഷം

    ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്

    ചിത്രത്തില്‍ കന്നട നടന്‍ ശ്രീധര്‍ ചെയ്ത റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് വിനീതിനെയായിരുന്നു. എന്നാല്‍ ഷൂട്ടിങ് സമയത്ത് വിനീതിന് എത്താന്‍ കഴിയാത്തതാണ് വിനീതിന് പകരം ശ്രീധറിനെ കണ്ടെത്തിയത്.

     രണ്ട് ചിത്രങ്ങള്‍

    ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്

    മധുമൂട്ടന്‍ മണിചിത്രത്താഴിന്റെ കഥ പറയുമ്പോള്‍ മറ്റ് രണ്ട് ചിത്രങ്ങളുടെ കഥ കൂടി പറഞ്ഞിരുന്നു. അതാണ് പിന്നീട് ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ ഉണ്ടായത്.

    English summary
    Mohanlal in Manichitrathazhu Malayalam movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X