twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് പത്മഭൂഷണ്‍??

    By Aswathi
    |

    മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ ഇന്ത്യന്‍ സിനിമകള്‍ക്ക് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇപ്പോള്‍ കേള്‍ക്കുന്നു രാജ്യത്തെ പരമന്നോത ബഹുമതികളില്‍ മറ്റൊന്നായ പത്മഭൂഷണിന് വേണ്ടി മോഹന്‍ലാലിനെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു എന്ന്.

    മോഹന്‍ലാലിനെ പത്മഭൂഷന് വേണ്ടി നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍, ജഗതി ശ്രീകുമാറിനെയും സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയെയും ഗാനരചയ്താവ് യൂസഫലി കേച്ചേരിയെയും ഗായകന്‍ പി ജയചന്ദ്രനെയും പത്മശ്രീയ്ക്ക് വേണ്ടി നാമനിര്‍ദ്ദേശം നല്‍കി.

    mohanlal

    2001 ലാണ് രാജ്യം മോഹന്‍ലാലിന് പത്മശ്രീ നല്‍കി ആദരിച്ചത്. കൂടാതെ ഇന്ത്യന്‍ ടെറിട്ടേറിയല്‍ ആര്‍മി ലഫ്. കേണല്‍ പദവിയും നല്‍കി. അടുത്തിടെ കാലിക്കറ്റ് ശ്രീശങ്കരചാര്യ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ഇനി പത്മഭൂഷന്‍ കൂടെ ലഭിച്ചാല്‍ ലഫ്. കേണല്‍ -പത്മശ്രീ -പത്മഭൂഷന്‍ -ഡോക്ടര്‍ -ഭരത് മോഹന്‍ലാല്‍ എന്ന് നീട്ടി വിളിക്കും ആരാധകര്‍

    ജയഗതിയെ പത്മശ്രീ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്തത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഏറെ സന്തോഷം പകരുന്ന ഒന്നാണ്. കാര്‍ ആക്‌സിഡന്റിനെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന ജഗതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. സിനിമാ ലോകത്തേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ശ്രീകുമാരന്‍ തമ്പിയ്ക്കും പുരസ്‌കാര നോമിനേഷന്‍ സന്തോഷമുള്ള കാര്യമാണ്.

    English summary
    According to the latest reports, Mohanlal has been nominated for the third highest civilian award of the country, Padma Bhushan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X