» 

ഹൊററിന് ശേഷം കോമഡിയുമായി മോഹന്‍ലാലും പ്രിയദര്‍ശനും

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

പോയ മാസം ഏറെ കൊട്ടിഘോഷിച്ചെത്തിയ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിക്ക് പ്രതീക്ഷിച്ചതിന്റെ തൊട്ടടുത്ത് കൂടെ എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്ന് മാത്രമല്ല മണിചിത്രത്താഴ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ സ്വീകരിച്ച ഡോ. സണ്ണിജോസഫ് എന്ന കഥാപാത്രത്തിന്റെ പേരും കൊണ്ടുപോയി കളഞ്ഞുകുളിക്കുകയും ചെയ്തു.

എന്നാല്‍ പോയ പേര് തിരിച്ചു പിടിക്കാന്‍ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കെന്നെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍. ഗീതാഞ്ജലി ഒരു ഹൊറര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങിയതെങ്കില്‍ പുതിയ ചിത്രം തീര്‍ത്തും ഒരു കോമഡി എന്റര്‍ടൈനറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Mohanlal And Priyadarshan

പ്രിയദര്‍ശന്റെ സ്വന്തം നിര്‍മാണക്കമ്പനിയായ കല്യാണി സിനി ആര്‍ട്‌സിന്റെ ബാനറിലായിരിക്കും ചിത്രം നിര്‍മിക്കുന്നതെന്നും കേള്‍ക്കുന്നു. ഒരു കൊമേര്‍ഷ്യല്‍ സിനമയ്ക്ക വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകും.

പ്രിയദര്‍ശന്‍ അടുത്തതായി ഒരു ബോളിവുഡ് ചിത്രമാണ് സംവിധാനം ചെയ്യുന്നതെന്ന് വാര്‍കളുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ പണിപൂര്‍ത്തിയായാല്‍ ഉടന്‍ മോഹന്‍ലാലുമായി കൈകോര്‍ക്കുമെന്നാണ് കേള്‍ക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമായില്ല.

എന്തായാലും പുതിയ ചിത്രത്തിലൂടെ ഗീതാഞ്ജലി വരുത്തിവച്ച പേരുദോഷം കഴുകിക്കളയാന്‍ തന്നെയാണ് പ്രിയന്റെ തീരുമാനും. ചിത്രം പരാജയമായിരുന്നെങ്കിലും ഗീതാഞ്ജലിയിലൂടെ മലയാളത്തിന് ഒരു പുതുമുഖ നടിയെ കിട്ടിയിരുന്നു. കീര്‍ത്തി മേനക.

Read more about: priyadarsan, mohanlal, malayalam, film, director, actor, geethanjali, keerthi menaka, പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, മലയാളം, സിനിമ, നടന്‍, സംവിധായകന്‍, ഗീതാഞ്ജലി, കീര്‍ത്തി മേനക
English summary
After Geethanjali Priyadarshan is all set to do another movie with Mohanlal once again.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos