twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോഹം പണി തുടങ്ങി

    By Aswathi
    |

    മോഹന്‍ലാലെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ആന്‍ഡ്രിയ ജെര്‍മിയയാണ് ചിത്രത്തിലെ നായിക.

    സ്പിരിറ്റിന് ശേഷം മോഹന്‍ ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രം പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും മീശ പിരിയ്ക്കുന്ന ഹീറോ ആയി മടങ്ങി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

    loham

    നേരത്തെ മോഹന്‍ലാല്‍ നായകനായ ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങള്‍ക്ക് രഞ്ജിത്ത് തിരക്കഥയെഴുതിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ലോഹം എന്ന റിപ്പോര്‍ട്ടുകളുണ്ട്.

    പൂര്‍ണമായും വ്യത്യസ്തമായ ഒരു ലുക്കിലായിരിക്കും ലാല്‍ ചിത്രത്തിലെത്തുക. കോഴിക്കോടിന് പുറമെ കൊച്ചിയിലും ദുബായിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് തിരക്കഥൊരുക്കുന്നത് രഞ്ജിത്ത് തന്നെയാണ്.

    English summary
    Mohanlal-Ranjith duo's upcoming action thriller Loham has started rolling.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X