Don't Miss!
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
മോഹന്‍ലാല്‍ തിരിച്ചെത്തി, കനല് കത്തി
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തിരിച്ചെത്തി. കാശ്മീര്‍, ശബരിമല, ജപ്പാന് യാത്രകള്‍ക്ക് ശേഷം തിരികെ എത്തിയ ലാല്‍ തന്റെ പുതിയ ചിത്രമായ കനലിന്റെ ടീമിനൊപ്പം ചേര്‍ന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഷൂട്ടിങ് സെറ്റിലെത്തിയ മോഹന്‍ലാലിന് ടീം അംഗങ്ങള്‍ ഒരു സര്‍പ്രൈസ് സമ്മാനം നല്കി. ഇക്കഴിഞ്ഞ 21 ന് 55 വയസ്സ് തികഞ്ഞ ലാല്‍ തന്റെ ബേര്‍ത്ത് ഡേയ്ക്ക് കേരളത്തിലുണ്ടായിരുന്നില്ല. ജപ്പാനിലായിരുന്നു. തിരികെ എത്തിയ ലാലിന് കനല് ടീം പിറന്നാള്‍ പാര്‍ട്ടി നല്കി കനലിന്റെ ഷൂട്ടിങ് ആരംഭിച്ചു.
ശിക്കാര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുരേഷ് ബാബുവാണ്. അബ്ബാം മൂവീസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
മോഹന്‍ലാലിനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ അനൂപ് മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു. നേരത്തെ ഈ റോളിന് വേണ്ടി പരിഗണിച്ചത് പൃഥ്വിരാജിനെയാണ്. തിരക്കുകള്‍ കാരണം പൃഥ്വി പിന്മാറിയതിനെ തുടര്‍ന്നാണ് അനൂപിന് നറുക്ക് വീണത്.
ഹണി റോസാണ് ചിത്രത്തില്‍ ലാലിന്റെ നായിക. ഷി ടാക്സി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഷീലു എബ്രഹാം അനൂപ് മേനോന്റെ നായികയായെത്തുന്നു. കരിയര്‍ ഗ്രാഫ് താഴ്ന്നുകൊണ്ടിരിയ്ക്കുന്ന നായകന് മോഹന്‍ലാലിനും സംവിധായകന് പദ്മകുമാറിനും കനല് നിലനില്പിന്റെ പ്രശ്നം കൂടെയാണ്.
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'