Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഒരൊറ്റ ഷോ മതി, ലാലിസം പിരിച്ചുവിടാന്‍
സുരേഷ് ഗോപിയുടെ ഡയലോഗ് ഇപ്പോള്‍ ഏറ്റവും ഇണങ്ങുന്നത് മോഹന്‍ലാലിനാണെന്ന് തോന്നുന്നു. ഒരൊറ്റ ഷോമതി ലാലിസം പിരിച്ചുവിട്ടു. വിരിയും മുന്നെ കൊഴിഞ്ഞ പൂവായി മോഹന്‍ലാലിന്റെ ലാലിസം. മോഹന്‍ലാല്‍ നേതൃത്വം കൊടുത്ത ലാലിസം പിരിച്ചുവിട്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് മണിക്കൂറുകള്‍ക്കകം ഇല്ലെന്നും വാര്‍ത്തകള്‍ വന്നു. രണ്ടും പറഞ്ഞത് ലാലിസത്തിന്റെ കോഡിനേറ്ററും സംഗീത സംവിധായകനുമായ രതീഷ് വേഗയാണ് വിവരം. ശരിക്കും ലാലിസം പിരിച്ചുവിട്ടോ?
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ലാലിസത്തിന്റെ കന്നി പരിപാടിയാണ് 35 മത് ദേശീയ ഗെയിമിന്റെ ഉദ്ഘാടന വേദിയില്‍ അരങ്ങേറിയത്. എന്നാല്‍ ഉത്സവ പറമ്പിലെ ഗാനമേളയുടെ നിലവാരം പോലുമില്ലെന്ന് ആരോപിച്ച് നാലുദിക്കില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നു.
സംവിധായകരായ വിനയന്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും ലാലിസത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ലാലിസം പിരിച്ചുവിട്ടു എന്ന വാര്‍ത്തയും വരുന്നത്. മോഹന്‍ലാല്‍ എന്ന നടനെ സ്നേഹിക്കുന്നവര്‍ പോലും, പാടാനുള്ള അദ്ദേഹത്തിന്റെ വിഫല ശ്രമത്തെ പരിഹസിച്ചു.
മോഹന്‍ലാലിന്റെ അവതരണവും ഇന്ത്യയിലെ തന്നെ പേരെടുത്ത ഗായകരുടെ പാട്ടുകളും കോര്‍ത്തിണക്കിയാണ് ലാലിസം അവതരിപ്പിച്ചത്. എന്നാല്‍ ഗാനങ്ങളുടെ തിരഞ്ഞെടുപ്പും പുതുമയില്ലാത്ത അവതരണവും പ്രേക്ഷകരെ ബോറടിപ്പിക്കുന്നതായിരുന്നു.
പരിപാടിയുടെ ലോഞ്ചിങിന് തന്നെ സര്‍ക്കാര്‍ രണ്ട് കോടി നല്‍കിയെന്ന വാര്‍ത്തയാണ് ലാലിസത്തിനെതിരെ ആദ്യം ഉയര്‍ന്നുവന്ന വിവാദം. എന്നാല്‍ രണ്ടു കോടി രൂപ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും കലാകാരന്മാര്ക്കുള്ള ചെലവുമാത്രമാണ് വാങ്ങിയതെന്നും മോഹന്‍ലാല്‍ തന്നെ വിശദീകരിച്ചിരുന്നു.
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?