»   » തന്റെ ഭാവി പ്രവചിയ്ക്കാന്‍ വന്ന ജോത്സ്യനോട് മോഹന്‍ലാല്‍ പറഞ്ഞ മറുപടി

തന്റെ ഭാവി പ്രവചിയ്ക്കാന്‍ വന്ന ജോത്സ്യനോട് മോഹന്‍ലാല്‍ പറഞ്ഞ മറുപടി

Written by: Rohini
Subscribe to Filmibeat Malayalam

പ്രവചനത്തിലും ജോത്സത്തിലുമൊക്കെ വിശ്വാസമുള്ള നടന്‍ തന്നെയാണ് മോഹന്‍ലാല്‍. പക്ഷെ അന്ധമായ വിശ്വാസമില്ല. കാപട്യങ്ങളെ തിരിച്ചറിയാനുള്ള കഴിവും നടനുണ്ട്.

പുലിമുരുകന്‍ പരാജയപ്പെടുത്തിയ രണ്ട് അന്യഭാഷ ചിത്രങ്ങള്‍!

അത് വെളിവാക്കുന്ന ഒരു സംഭവം ഒരിക്കല്‍ ഒരു സിനിമയുടെ ലൊക്കേഷനില്‍ നടന്നു. കുറച്ച് കാലം മുന്‍പാട്. മോഹന്‍ലാലിനെ കാണാന്‍ ഒരു ജോത്സ്യന്‍ ലാല്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്നു.

മോഹന്‍ലാലിനെ കാണണം

മോഹന്‍ലാലിനെ കാണണം

മോഹന്‍ലാലിനെ ഒന്ന് കാണണം, അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് പ്രവചിക്കാനുണ്ട്. മോഹന്‍ലാലിനെ കാണാനുള്ള അനുവാദം ചോദിച്ചുകൊണ്ടാണ് ജോത്സ്യന്‍ ഷൂട്ടിങ് സെറ്റിലെത്തിയത്.

മോഹന്‍ലാല്‍ അറിഞ്ഞു

മോഹന്‍ലാല്‍ അറിഞ്ഞു

തന്നെ കാണാന്‍ ഒരു ജോത്സ്യന്‍ വന്നിട്ടുണ്ട് എന്ന് മോഹന്‍ലാല്‍ ആരില്‍ നിന്നോ അറിഞ്ഞു. ഷൂട്ടിങ് തിരക്കിലായിരുന്ന ലാലിന് അതിലെ കാപട്യം മനസ്സിലാക്കാന്‍ പെട്ടന്ന് കഴിഞ്ഞു

ലാലിന്റെ മറുപടി

ലാലിന്റെ മറുപടി

തന്നോട് ഇക്കാര്യം പറഞ്ഞ ആളോട് ലാല്‍ പറഞ്ഞുവിട്ടു, 'അയാള്‍ വീട്ടില്‍നിന്ന് ഇറങ്ങും മുമ്പ് കവടി നിരത്തി നോക്കിയിട്ട് മനസ്സിലായില്ലേ, ഇന്ന് എന്നെ കാണാനെ കഴിയില്ലായെന്ന്. അതുപോലും ഗണിക്കാന്‍ കഴിയാത്ത ഒരാളാണോ എന്റെ ഭാവിയെക്കുറിച്ച് പറയാന്‍ പോകുന്നത്' എന്ന്.

ഈ സംഭവം വെളിവാക്കുന്നത്

ഈ സംഭവം വെളിവാക്കുന്നത്

കാപട്യം കണ്ട് പിടിക്കാനുള്ള കഴിവ് മാത്രമല്ല, ഉരുളയ്ക്കുപ്പേരി മറുപടി പറയാനുള്ള മോഹന്‍ലാലിന്റെ വാസന കൂടെയാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത്.

English summary
Mohanlal's reply to fortune-teller
Please Wait while comments are loading...

Malayalam Photos

Go to : More Photos