» 

മോഹന്‍ലാലിന് ഹിന്ദിയില്‍ നിന്നൊരു വില്ലന്‍!

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

മോഹന്‍ലാലിന്റെ വില്ലനാരാണെന്ന് ചോദിച്ചാല്‍, അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ മമ്മൂക്കയല്ലാതെ മറ്റാരുമല്ല. പക്ഷേ അത് അഭിനയത്തില്‍ മാത്രമാണെന്ന് പ്രത്യേകം അടിവരയിട്ടു പറയുന്നു. സിനിമയിലും ഇരുവരും ശത്രുക്കളായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയല്ലാതെ മോഹന്‍ലാലിന് ഇതാ മറ്റൊരു വില്ലന്‍ വരുന്നു. അതും ഹിന്ദിയില്‍ നിന്ന്.

ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന് ബോളിവുഡില്‍ നിന്ന് വില്ലന്‍ വരുന്നത്. ആരാണെന്നറിയേണ്ടേ. സോനു സോദ്. സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗ് എന്ന സിനിമകണ്ടവരാരും അതിലെ വില്ലനെ മറക്കില്ല.

Sonu Sood and Mohanlal

സല്‍മാനൊപ്പം കട്ടയ്ക്ക് കട്ട അഭിനയിച്ച സോനുസോദ് വില്ലന്റെ വേഷത്തില്‍ തന്നെയാണ് മലയാളത്തിലും എത്തുന്നത്. ഇത് മലയാളത്തില്‍ സോദിന്റെ ആദ്യത്തെ ചിത്രമല്ല. വേറൊരു ഹിന്ദിസാന്നിധ്യവും ഈ ചിത്രത്തിലുണ്ട്. തിരക്കഥാകൃത്ത്. കഹാനി, ഡിഡേ, നമസ്‌തേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കിയ സുരേഷ് നായരാണ് ലൈല ഓ ലൈലയ്ക്കും തിരക്കഥയെഴുതുന്നത്.

ഫേസ് ബുക്കിലൂടെ മോഹന്‍ലാലാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. റണ്‍ബേബി റണ്ണിന് ശേഷം അമല പോള്‍ വീണ്ടും ലാലിന്റെ നായികയായെത്തുന്നതും ഈ ചിത്രത്തിലൂടെ തന്നെ. ആക്ഷന്‍ കോമഡി ത്രില്ലറായ ചിത്രം ഫൈന്‍കട്ട് എന്റര്‍പ്രൈസസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.

Read more about: mohanlal, joshi, amala paul, lailaa o lailaa, run baby run, facebook, villain, മോഹന്‍ലാല്‍, ജോഷി, അമല പോള്‍, ലൈല ഓ ലൈല, റണ്‍ ബേബി റണ്‍
English summary
Bollywood actor Sonu Sood coming once again in Malayalam for Mohanlal-Joshi's film Laila O Laila. who playing in this movie as villain role.
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos