twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലന്റെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല? റിലീസിന് മുമ്പേ മറ്റൊരു റെക്കോര്‍ഡ്... മലയാളത്തില്‍ ആദ്യം!

    By Karthi
    |

    മലയാള സിനിമയെ പുതിയൊരു തലത്തിലേക്ക് എത്തിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍. ഒരു മലയാള സിനിമയ്ക്ക് അപ്രാപ്യമെന്ന് കരുതിയിരുന്ന കളക്ഷന്‍ നേട്ടങ്ങള്‍ ചിത്രം സ്വന്തമാക്കി മലയാള സിനിമയുടെ ചരിത്രത്തിലേക്ക് നടന്നു കയറി. 100 കോടി, 150 കോടി, എന്നീ വന്‍ കളക്ഷന്‍ നേട്ടങ്ങള്‍ ആദ്യ പിന്നിട്ട ചിത്രമായിരുന്നു പുലിമുരുകന്‍.

    അതിന് ശേഷം പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന വില്ലന്‍. ഒരു ക്രൈം ത്രില്ലറാണ് ചിത്രം. മാത്യൂസ് മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

    തുടക്കത്തിലേ റെക്കോര്‍ഡ്

    തുടക്കത്തിലേ റെക്കോര്‍ഡ്

    വില്ലന്റെ ചിത്രീകരണം ആരംഭിച്ചത് തന്നെ സാങ്കേതിക വിദ്യയിലെ ഒരു പുതുമയുമായിട്ടായിരുന്നു. 8k റെസലൂഷനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ആദ്യ സിനിമയെന്ന റെക്കോര്‍ഡ് നേട്ടത്തോടെയായിരുന്നു തിുവനന്തപുരത്ത് വില്ലന്റെ ചിത്രീകരണം ആരംഭിച്ചത്.

    പുതിയ റെക്കോര്‍ഡ് സംഗീതത്തിന്

    പുതിയ റെക്കോര്‍ഡ് സംഗീതത്തിന്

    വില്ലന്റെ മ്യൂസിക്കാണ് ഇപ്പോള്‍ പുതിയ റെക്കോര്‍ഡിന് കാരണമായിരിക്കുന്നത്. ഒപ്പം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന് സംഗീതമൊരുക്കിയ ഫോര്‍ മ്യൂസിക്‌സാണ് വില്ലനും സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തെ ഓഡിയോ അവകാശം ജംഗ്ലി മ്യൂസിക് കമ്പനി സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്.

    മലയാളത്തില്‍ ആദ്യം

    മലയാളത്തില്‍ ആദ്യം

    മലയാളികള്‍ത്ത് അത്ര സുപരിചിതമായ പേരല്ല ജംഗ്ലി മ്യൂസിക് കമ്പനി. ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനികളില്‍ ഒന്നാണ് ജംഗ്ലി മ്യൂസിക് കമ്പനി. ഇവര്‍ ആദ്യമായാണ് ഒരു മലയാള സിനിമയുടെ ഓഡിയോ അവകാശം സ്വന്തമാക്കുന്നത്. അതു റെക്കോര്‍ഡ് തുകയ്ക്ക്.

    ബോളിവുഡിലെ ഹിറ്റുകള്‍

    ബോളിവുഡിലെ ഹിറ്റുകള്‍

    മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും ബോളിവുഡിലെ പല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടേയും ഓഡിയോ റൈറ്റ്‌സ് ജംഗ്ലി ഓഡിയോസിന്റെ കയ്യിലാണ്. സിംഗ് ഈസ് കിംഗ്, ഹൈദര്‍ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളും തെലുങ്കില്‍ സൂപ്പര്‍ സ്റ്റാറുകളുടേതുള്‍പ്പെടെ 15ഓളം ചിത്രങ്ങളും നിരവധി തമിഴ്, കന്നട, ബംഗാളി ചിത്രങ്ങളും ജംഗ്ലിയുടെ ലിസ്റ്റിലുണ്ട്.

    വിഎഫ്എക്‌സ് സാധ്യതകള്‍

    വിഎഫ്എക്‌സ് സാധ്യതകള്‍

    വിഷ്വല്‍ ഇഫക്ടിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് വില്ലന്‍. പോളണ്ടില്‍ നിന്നുള്ള ടെക്‌നീഷ്യന്മാരുടെ സംഘമാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് കൈകാര്യം ചെയ്യുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നത്.

    നാലാമത്തെ ചിത്രം

    നാലാമത്തെ ചിത്രം

    മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയായിരുന്നു അവ. ഇതില്‍ മിസ്റ്റര്‍ ഫ്രോഡ് ഒഴികെയുള്ള രണ്ട് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.

    വൈഡ് റിലീസ്

    വൈഡ് റിലീസ്

    കേരളത്തില്‍ ഇതുവരെ ഒരു മലയാള ചിത്രം റിലീസ് ചെയ്തതിലും അധികം തിയറ്ററുകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. മൂന്നൂറിലധികം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അങ്ങനെയായാല്‍ കേരളത്തില്‍ ഏറ്റവും അധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമെന്ന റെക്കോര്‍ഡും ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡും വില്ലന്‍ സ്വന്തമാക്കും.

    ഓണത്തിന് റിലീസ്

    ഓണത്തിന് റിലീസ്

    ജൂലൈ 21ന് ചിത്രം തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം ദിവസങ്ങള്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയതിനാല്‍ റിലീസും നീട്ടിവയ്ക്കുകയായിരുന്നു. ഓണച്ചിത്രമായി വില്ലന്‍ തിയറ്ററില്‍ എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

    വില്ലനായി വിശാല്‍

    വില്ലനായി വിശാല്‍

    തമിഴ് സൂപ്പര്‍ താരം വിശാല്‍ വില്ലനില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നു. വിശാലിനൊപ്പം ഹന്‍സിക മോട്ട്‌വാനി, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നു. ലിംഗ, ഭജ്‌റംഗി ഭായ്ജാന്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച റോക്ക്‌ലൈന്‍ വെങ്കിടേഷാണ് വില്ലന്‍ നിര്‍മിക്കുന്നത്.

    English summary
    Villain’s music is composed by Oppam fame 4 Musics. According to the makers, the audio rights for the movie has been acquired by Junglee Music for a whopping price. The audio will be released soon across all music platforms.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X